സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി; ആശംസകളുമായി ആരാധകര്‍ 

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് നാളെയാണ് ആരംഭിക്കുന്നത്
സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി; ആശംസകളുമായി ആരാധകര്‍ 
Updated on: 
1 min read

തമിഴ് സൂപ്പര്‍താരം സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി എത്തുന്നു. സുധ കോന്‍ഗര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാകുന്ന വിവരം ആരാധകര്‍ അറിയുന്നത്. ഇതിന് പിന്നാലെ അപര്‍ണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആശംസകള്‍ നിറയുകയാണ്. 

അപര്‍ണ തന്റെ അക്കൗണ്ടിലൂടെ പൂജയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അതീവ സന്തോഷവതിയാണെന്നും ഇതില്‍ കൂടുതല്‍ തനിക്കൊന്നും ചോദിക്കാനില്ലെന്നുമാണ് അപര്‍ണ കുറിച്ചത്. ഇതോടെ സിനിമയിലെ സുഹൃത്തുക്കളും ആരാധകരും ആശംസയുമായി എത്തി. നടന്‍ സൂര്യയും അപര്‍ണയെ ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് നാളെയാണ് ആരംഭിക്കുന്നത്. നടന്‍ സൂര്യയുടെ 38 മത്തെ ചിത്രമാണിത്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ശിവകുമാര്‍, കാര്‍ത്തി, ജി വി പ്രകാശ് തുടങ്ങിയവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. 

അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വം താളമയത്തിലൂടെയാണ് അപര്‍ണ തമിഴില്‍ അരങ്ങേറിയത്. സംഗീതത്തിന് പ്രാധാനന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ ജി.വി പ്രകാശായിരുന്നു നായകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com