സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും വിലക്കുണ്ടാകും, അപര്‍ണ നായികയായ സിനിമയും തിയറ്ററില്‍ അനുവദിക്കില്ല? 

സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം
സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും വിലക്കുണ്ടാകും, അപര്‍ണ നായികയായ സിനിമയും തിയറ്ററില്‍ അനുവദിക്കില്ല? 
Updated on
1 min read

കോവിഡ് 19നെത്തുടർന്ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമകൾ ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ കേരളത്തിലെ തിയ്യറ്റർ ഉടമകളും രം​ഗത്ത്. മുതൽ മുടക്ക് കുറവുള്ള സിനിമകൾ ഓൺലെെനിൽ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മലയാള സിനിമയിലെ ചില നിർമ്മാതാക്കൾ‌ പറഞ്ഞിരുന്നു. എന്നാൽ ഇത് ഭാവിയിൽ തിയ്യറ്ററുകൾ പൂട്ടേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. 

തമിഴ് നടൻ സൂര്യയുടെ ചിത്രങ്ങൾക്ക് തീയേറ്റർ വിലക്ക് ഏർപ്പെടുത്താനുള്ള തമിഴ്നാട്ടിലെ തിയ്യറ്റർ ഉടമകളുടെ നീക്കത്തിനൊപ്പം കേരളത്തിലെ തിയ്യറ്റർ ഉടമകളും  നിൽക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. താരത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയുട‌െ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് കടുത്ത നടപടി. സൂര്യയുടെ നിർമാണ കമ്പനിയായ  ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ്' ആണ് ചിത്രം നിർമിക്കുന്നത്. 

സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള സൂര്യ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com