സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കി നടി രാധിക; 'വനവാസം' അവസാനിച്ചെന്ന് താരം, ചിത്രങ്ങൾ

ക്വറന്റീൻ കാലാവധി പൂർത്തിയാക്കിയതിന്റെ സന്തോഷം അമ്മ നീരു മദനൊപ്പം ചിത്രം പങ്കുവച്ചാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്
സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കി നടി രാധിക; 'വനവാസം' അവസാനിച്ചെന്ന് താരം, ചിത്രങ്ങൾ
Updated on: 
1 min read

പതിനാല് ദിവസലത്തെ സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കി ബോളിവുഡ് നടി രാധിക മദൻ. ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചതിന് പിന്നാലെ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് രാധിക യാത്രചെയ്തിരുന്നു. തുടർന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്നു നടി. ഇപ്പോഴിതാ ക്വറന്റീൻ കാലാവധി പൂർത്തിയാക്കിയതിന്റെ സന്തോഷം അമ്മ നീരു മദനൊപ്പം ചിത്രം പങ്കുവച്ചാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്.

14 ദിവസത്തെ ക്വാറന്റീൻ കാലത്തെ രാമന്റെ 14 വർഷത്തെ വനവാസത്തോടാണ് നടി ഉപമിച്ചിരിക്കുന്നത്. 14 ദിവസത്തെ വനവാസത്തിന് ശേഷം എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള  ചിത്രത്തിന് രാധിക നൽകിയ ക്യാപ്ഷൻ.

കഴിഞ്ഞ മാസം മുംബൈ എയർപോർട്ടിന് പുറത്തുനിന്ന് നടി ഒരു ചിത്രം പങ്കുവച്ചിരുന്നു. കൊറോണ കാലത്തെ വിമാനയാത്രയുടെ അനുഭവം പങ്കുവച്ചായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. താൻ വളരെ ജാഗ്രത പുലർത്തിയിരുന്നെന്നും എന്നാൽ പേടി ഉണ്ടായിരുന്നില്ലെന്നുമാണ് നടി പറഞ്ഞത്.

2018ൽ സിനിമയിൽ അരങ്ങേറിയ രാധിക ബോളിവുഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന നടിമാരിൽ ഒരാളാണ്.
2018 ൽ പഡാക്കയിലൂടെയായിരുന്നു രാധികയുടെ അരങ്ങേറ്റം. വിശാൽ ഭരദ്വാജ് ചിത്രത്തിൽ രാധികയും സാനിയ മൽഹോത്രയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.രണ്ടാമത്തെ ചിത്രം 2019 ൽ പുറത്തിറങ്ങിയ മർദ് കൊ ദർദ് നഹി ഹോത്താ ആയിരുന്നു. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിലെ പ്രകടനവും സിനിമാ പ്രേമികളുടെ കെെയ്യടി നേടി. അംഗ്രേസി മീഡിയത്തിൽ ഇർഫാൻ ഖാന്റെ മകളായും അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com