സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ വൈകും?; വീണ്ടും ഷൂട്ട് ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന

നെറ്റ്ഫഌക്‌സിന്റെ ഹിറ്റ് ഹിന്ദി വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാംഭാഗത്തിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 
സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ വൈകും?; വീണ്ടും ഷൂട്ട് ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന
Updated on
1 min read

നെറ്റ്ഫഌക്‌സിന്റെ ഹിറ്റ് ഹിന്ദി വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാംഭാഗത്തിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സെയ്ഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദിഖിയും രാധിക ആപ്‌തെയും മത്സരിച്ചഭിനയിച്ച ചിത്രത്തിന്റെ ആദ്യ സീസണ്‍ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 

ഷൂട്ടിങ് കഴിഞ്ഞ രണ്ടാംഭാഗം ജൂലൈ അവസാനത്തിലോ ആഗസ്റ്റ് ആദ്യവാരത്തിലോ റിലീസ് ചെയ്യുമെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ നെറ്റ് ഫഌക്‌സ് ആലോചിക്കുന്നു എന്നാണ് ചില എന്റര്‍ടെയിന്‍മെന്റ് വെബ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചിത്രത്തിന്റെ ഒന്നാം സീസണിന്റെ അത്ര മികവ് രണ്ടാം സീസണില്‍ നെറ്റ് ഫഌക്‌സ് കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകൂടി ഷൂട്ട് ചെയ്ത് കുറ്റങ്ങള്‍ പരിഹരിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന സേക്രഡ് ഗെയിംസ്, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആദ്യഭാഗം അവസാനിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com