സൈക്കോ ത്രില്ലറില്‍ റഹ്മാന്‍ നായകനാകുന്നു: ചിത്രം തിയേറ്ററുകളിലേക്ക് 

നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷങ്ങളുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
സൈക്കോ ത്രില്ലറില്‍ റഹ്മാന്‍ നായകനാകുന്നു: ചിത്രം തിയേറ്ററുകളിലേക്ക് 
Updated on
1 min read

തെലുങ്ക്, തമിഴ് ദ്വിഭാഷ ചിത്രത്തില്‍ നടന്‍ റഹ്മാന്‍ നായകനാകുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രം മേയ് അവസാവാരം തിയേറ്ററുകളിലെത്തും. നായകകഥാപാത്രമായ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണറെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. 

തെലുങ്കിലെ യുവ നായകന്‍ ഹവിഷ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവന്‍. ചിത്രത്തിന്റെ രചയിതാവും നിസ്സാര്‍ ഷാഫി തന്നെയാണ്, റെജീന കസാന്ദ്രെ, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

സമകാലികവിഷയങ്ങളാണ് കഥാതന്തു. നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷങ്ങളുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇരകളായ ആറു പെണ്‍കുട്ടികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പൊലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറു പേരും പരാതി നല്‍കുന്നത് ഒരേ വ്യക്തിക്കെതിരേ ആകുകയും അന്വേഷണം ഒരു സൈക്കോ കൊലയാളിയിലേക്ക് നീങ്ങുന്നതുമാണ് കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com