സ്കൂൾ കോളജ് ഓർമ്മകളിൽ പേളി മാണി, ഒപ്പം ഈ സൂപ്പർതാരവും; ചിത്രങ്ങൾ വൈറൽ 

തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പഠിച്ച താരം ഇക്കാലയളവിൽ പകർത്തിയ 20 ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചു
സ്കൂൾ കോളജ് ഓർമ്മകളിൽ പേളി മാണി, ഒപ്പം ഈ സൂപ്പർതാരവും; ചിത്രങ്ങൾ വൈറൽ 
Updated on
2 min read

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമൊക്കെയായ പേളി മാണി. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ചതോടെ താരത്തിന്റെ ആരാധകർ ഇരട്ടിയായി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പേളി ഇപ്പോഴിതാ ചില പഴയകാല ഓർമകളിലേക്കാണ് പ്രേക്ഷകരെ കൂട്ടിയിരിക്കുന്നത്. 

‌താരത്തിന്റെ സ്‌കൂൾ കോളേജ് കാലഘട്ടത്തിലെ ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പഠിച്ച താരം ഇക്കാലയളവിൽ പകർത്തിയ 20 ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചു. ഹോളി ഏഞ്ചൽസ് കോൺവെന്റ് തിരുവനന്തപുരം, കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ താരം പിന്നെ ക്യാമറയ്ക്ക് മുന്നിൽ നിറയുകയായിരുന്നു. 

പ്രമുഖ തമിഴ് നടനായ ഗൗതം കാർത്തിക്കിന്റെ സുഹൃത്തുകൂടിയാണ് പേളി. താരത്തിന്റെ സ്‌കൂൾ കോളജ് കാലഘട്ടത്തിലെ ചിത്രങ്ങളിൽ ഗൗതമും ഉണ്ട്. സംശയം പ്രകടിപ്പിച്ച ആരാധകരോട് പേളി തന്നെ ഇക്കാര്യ വ്യക്തമാക്കുകയും ചെയ്തു. അഹാന, ജ്യോത്സന, അഭിരാമി സുരേഷ്, ഷിയാസ് കരീം, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളാണ് പേളിയുടെ പഴയകാല ചിത്രത്തിന് കമന്റുകൾ നൽകി രംഗത്തെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Digging up some old pictures.. college days and school days

A post shared by Pearle Maaney (@pearlemaany) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com