

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍, സല്ലാപത്തിലെ ദിവാകരന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍ തുടങ്ങി എത്രയെത്ര ചിത്രങ്ങളിലാണ് മനോജ് തന്റെ ഭാവപകര്‍ച്ചകള്‍ പകര്‍ന്നാടിയത്. ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുത വച്ചു പുലര്‍ത്താതെ നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുകയാണെന്നും തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും മനോജ് കെ ജയന്‍ പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജിന്റെ തുറന്നു പറച്ചില്‍.
'ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.'
കുഞ്ഞാറ്റ(തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. 'ചിന്നു (ശ്രിയആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.'
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 19992ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates