സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പഠിക്കുകയാണോ?; സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നൊരു സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പഠിക്കുകയാണോ?; സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
Updated on: 
1 min read

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുയാണ് സുരേഷ് ഗോപി. തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തിന് പിന്നാലെ താരം നായകാനാകുന്ന മറ്റൊരു സിനിമയുടെ വിശേഷങ്ങളും ചര്‍ച്ചയാവുകയാണ്. കാവല്‍ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ സിനിമയിലേക്ക് മടങ്ങിവരികയാണ് സുരേഷ് ഗോപി. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നൊരു സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് ഹിറ്റായിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. ' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

ലൂസിഫര്‍ എന്ന ബ്ലോക് ബെസ്റ്റര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഹിറ്റായ സീനിന് സമാനമാണ് ഈ ചിത്രം. മോഹന്‍ലാലിനെ കോപ്പിയടിച്ചതാണെന്നും ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന് എതിരാളിയെക്കിട്ടിയെന്നും ഉള്‍പ്പെടെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER