സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് കാര്യമാക്കുന്നില്ല; പ്രതികരണവുമായി അക്ഷര

ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് യാതൊരു ശങ്ക ഇല്ലെന്നും അക്ഷര
സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് കാര്യമാക്കുന്നില്ല; പ്രതികരണവുമായി അക്ഷര
Updated on
1 min read

ചെന്നൈ: തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍. ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും അത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. 

ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് യാതൊരു ശങ്ക ഇല്ലെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു. അടിവസ്ത്രം ധരിച്ച അക്ഷരയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്ന് കരുതുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു.

നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ െ്രെകം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു. ചിത്രം പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com