സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്ന് വിളവെടുത്ത് കുട്ടിത്താരം; കയ്യടിച്ച് ആരാധകർ

മുറത്തിൽ പച്ചക്കറിയുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ലോക്ക്ഡൗൺ വിളവെടുപ്പിനെക്കുറിച്ച് പറഞ്ഞത്
സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്ന് വിളവെടുത്ത് കുട്ടിത്താരം; കയ്യടിച്ച് ആരാധകർ
Updated on
1 min read

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചെറിയരീതിയിൽ കൃഷിയെല്ലാം തുടങ്ങിയത് നിരവധി പേരാണ്. സിനിമ താരങ്ങളും മണ്ണിലേക്ക് ഇറങ്ങുന്നത് നമ്മൾ കണ്ടു. ഇപ്പോഴിതാ തന്റെ ചെറിയ അടുക്കളത്തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തിയിരിക്കുകയാണ് കുട്ടിത്താരം മീനാക്ഷി. മുറത്തിൽ പച്ചക്കറിയുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ലോക്ക്ഡൗൺ വിളവെടുപ്പിനെക്കുറിച്ച് പറഞ്ഞത്. 

എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗൺ വിളവെടുപ്പ്. ഇന്നത്തെ വിളവെടുപ്പ് ഞാനാരുന്നു... രസമുള്ള പരിപാടി തന്നെ- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്. തക്കാളി, വെള്ളരി, പച്ചമുളക്, പയർ തുടങ്ങിയതെല്ലാം താരത്തിന്റെ കയ്യിൽ ഇരിക്കുന്ന മുറത്തിൽ കാണാം. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. കർഷകശ്രീ അവാർഡ് കിട്ടട്ടേ എന്നായിരുന്നു ഒരാളുടെ കമന്റ്. ലോക്ക്ഡൗൺ കഴിയുന്നതിന് മുന്നേ മേടിച്ചെടുക്കും എന്നാണ് ഇതിന് താരം മറുപടി നൽകിയത്. മുടുക്കിയാണെന്നും പുതിയ ജനറേഷന് മാതൃകയാണ് എന്നുമെല്ലാം പറഞ്ഞ് നിരവധി കമന്റുകളാണ് വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com