സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയനായി വരുണ്‍ ധവാന്‍, വിഡിയോ പങ്കുവച്ചു; കാരണമിത് 

പരിശോധന നടത്തുന്നതിന്റെ വിഡിയോയും താരം ]-¦p-h-¨n-«p­
സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയനായി വരുണ്‍ ധവാന്‍, വിഡിയോ പങ്കുവച്ചു; കാരണമിത് 
Updated on
1 min read

കൂലി നമ്പര്‍ 1 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍. ഫെബ്രുവരിയില്‍ നിര്‍ത്തിവച്ച സിനിമയുടെ ഷൂട്ടിങ് വീണ്ടും പുനരാരംഭിക്കുമ്പോള്‍ മുന്‍കരുതലുകളെല്ലാം എടുത്താണ് അണിയറപ്രവര്‍ത്തകര്‍ ക്രമീകരണങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി താനും സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്ന് വരുണ്‍ അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ കോവിഡ് ടെസ്റ്റിനെത്തിയ ചിത്രം പങ്കുവച്ച താരം ഇതോടൊപ്പം പരിശോധന നടത്തുന്നതിന്റെ വിഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ജോലിയിലേക്ക് മടങ്ങുന്നു, എല്ലാ മുന്‍കരുതലുകളോടും കൂടി എന്ന് കുറിച്ചാണ് താരം ചിത്രവും വിഡിയോയും പങ്കുവച്ചത്. 

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത പതിവായി ആരാധകരെ ഓര്‍മ്മിപ്പിക്കാറുള്ള താരങ്ങളില്‍ ഒരാളാണ് വരുണ്‍ ധവാന്‍. നടന്റെ പിതാവ് ഡേവിഡ് ധവാന്‍ 1995ല്‍ ഒരുക്കിയ ചിത്രത്തിന്റെ റീമേക്കാണ് കൂലി നമ്പര്‍ 1. ചിത്രത്തില്‍ സാറ അലി ഖാനാണ് നായികയായെത്തുന്നത്. ഈ വര്‍ഷം മെയില്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ലോക്ക്ഡൗണ്‍ മൂലമാണ് റിലീസ് മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com