സ്വവര്‍ഗാനുരാഗ പ്രണയവുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; 'ഷീര്‍ ഖോര്‍മ'യുടെ ട്രെയിലര്‍ പുറത്ത്

ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയായാണ് സ്വര എത്തുന്നത്
സ്വവര്‍ഗാനുരാഗ പ്രണയവുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; 'ഷീര്‍ ഖോര്‍മ'യുടെ ട്രെയിലര്‍ പുറത്ത്
Updated on
1 min read

ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തില്‍ എത്തിയ ശുഭ് മംഗള്‍ സ്യാധാ സാവധാന് ശേഷം സ്വവര്‍ഗാനുരാഗം പ്രമേയമാക്കി മറ്റൊരു സിനിമ കൂടി എത്തുകയാണ്. സ്വര ഭാസ്‌കറും ദിവ്യാ ദത്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഷീര്‍ ഖോര്‍മയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫറാസ് ആരിഫ് അന്‍സാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സ്വരയുടേയും ദിവ്യയുടേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും വീട്ടില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദവുമാണ് ചിത്രത്തില്‍ പറയുന്നത്. ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയായാണ് സ്വര എത്തുന്നത്. എല്‍ജിബിടി വിഭാഗത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതുകൂടിയാണ് ചിത്രം. ഷബാനി അസ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതിന് പിന്നാലെ ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ വര്‍ധിക്കുകയാണ്. ആയുഷ്മാന്‍ ഖുറാനയുടേയും ജിതേന്ദ്ര കുമാറിന്റേയും പ്രണയം പറഞ്ഞ ശുഭ് മംഗള്‍ സ്യാധാ സാവധാന്‍ വലിയ വിജയമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരെ പ്രശംസ ചിത്രം പിടിച്ചുപറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com