ഹാ.. എന്താ ഫീല്‍.. ഹൃദയത്തിലെവിടെയോ തൊട്ട്തലോടി പോകുന്നു: തമാശയിലെ പുതിയ ഗാനം

നീയും വെയിലും ചേരും ചായം പുതുതായ് ചേരുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആശ ജീവനാണ്.
ഹാ.. എന്താ ഫീല്‍.. ഹൃദയത്തിലെവിടെയോ തൊട്ട്തലോടി പോകുന്നു: തമാശയിലെ പുതിയ ഗാനം
Updated on: 
1 min read

വിനയ് ഫോര്‍ട്ട് ഏറെ വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രമാണ് തമാശ. തന്റെ വേഷം പോലെത്തന്നെ സിനിമയുടെ പ്രമേയവും വ്യത്യസ്തമാണെന്നാണ് വിനയ് ഫോര്‍ട്ട് ഒരഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം ബുധനാഴ്ച്ച റിലീസ് ചെയ്യാനിരിക്കെ ഇതിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

നീയും വെയിലും ചേരും ചായം പുതുതായ് ചേരുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആശ ജീവനാണ്. മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം പകരുന്നത്. എപ്പോഴും കേട്ടുകൊണ്ടിരിക്കാന്‍ തോന്നുന്ന ഫീല്‍ ഉള്ള ഈണങ്ങള്‍ സമ്മാനിക്കാറുള്ള റെക്‌സിന്റെ ആരാധകര്‍ ഈ ഗാനത്തെയും സസന്തോഷം സ്വീകരിച്ചിരിക്കുകയാണ്. 

സമീര്‍ താഹിര്‍ ആണ് തമാശയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സമീറിനൊപ്പം ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER