ഹിന്ദി ഹ്രസ്വചിത്രത്തിൽ നിമിഷ നായിക; 'ഘർ സെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മൃദുൽ നായർ ആണ് സംവിധായകൻ
ഹിന്ദി ഹ്രസ്വചിത്രത്തിൽ നിമിഷ നായിക; 'ഘർ സെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Updated on
1 min read

നിമിഷ സജയൻ നായികയാകുന്ന ഹിന്ദി ഷോർട് ഫിലിം ഘർ സെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മൃദുൽ നായർ ആണ് സംവിധായകൻ. ജെ രാമകൃഷ്‍ണ കുളൂർ തിരക്കഥ രചിച്ചിരിക്കുന്ന ഘർ സെയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. മൃദുൽ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ.

ലോക്ക്ഡൗണിന് ശേഷം ഒരുക്കിയ ചിത്രം എന്ന് പറഞ്ഞാണ് നിമിഷ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുൽ നായർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com