ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച്; വാറിന്റെ ഉദ്വേഗഭരിതമായ ടീസര്‍, വീഡിയോ

സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക.
ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച്; വാറിന്റെ ഉദ്വേഗഭരിതമായ ടീസര്‍, വീഡിയോ
Updated on: 
1 min read

ഏറെക്കാലത്തിന് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ തിരിച്ചെത്തുമ്പോള്‍ ഒരു നിരവധി ചിത്രങ്ങളാണ് താരത്തെ വരവേല്‍ക്കുന്നത്. സൂപ്പര്‍ 30യുടെ റിലീസിന് പിന്നാലെ ഹൃത്വികും ടൈഗര്‍ ഷ്രോഫും ഒന്നിച്ചെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'വാര്‍' ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. സംഗീതം വിശാല്‍- ശേഖര്‍. ഛായാഗ്രഹണം അയനങ്ക ബോസ് നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER