ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല, നമ്മള്‍ മലയാളികള്‍ക്കും പറ്റും: ചലഞ്ച് ഏറ്റെടുത്ത് നീരജ് മാധവന്‍

മറ്റാരുമല്ല, യുവനടന്‍ നീരജ് മാധവന്‍ ആണ് ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല, നമ്മള്‍ മലയാളികള്‍ക്കും പറ്റും: ചലഞ്ച് ഏറ്റെടുത്ത് നീരജ് മാധവന്‍
Updated on
1 min read

മൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഏറ്റവും പുതിയ ചലഞ്ചാണ് കുപ്പിയുടെ അടപ്പ് കാല്‍ കൊണ്ട് തെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്. ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നിന്നും ഒരു നടന്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

മറ്റാരുമല്ല, യുവനടന്‍ നീരജ് മാധവന്‍ ആണ് ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യത്തില്‍ ഇതത്ര എളുപ്പമല്ലെന്നും അക്ഷയ് കുമാറില്‍ നിന്നും ജേസണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് പറയുന്നു. 

മാത്രമല്ല, ബോട്ടില്‍ ക്യാപ് ചാലഞ്ചിന്റെ വിഡിയോ തനിക്ക് നേരിട്ട് അയച്ചാല്‍ അതില്‍ ഏറ്റവും മികച്ചവ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാമെന്നും ആരാധകരോടായി നീരജ് പറഞ്ഞു. 

ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍ എന്നിവരാണ് ബോട്ടില്‍കാപ് ചാലഞ്ചുമായി ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചത്. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും അക്ഷയ് കുമാറും കോളിവുഡില്‍ നിന്നും അര്‍ജുനും ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു.

ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍കാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചാലഞ്ചില്‍ നിന്നും പുറത്തുപോകും. അല്‍പം ആയോധനകല പഠിച്ചവര്‍ക്കെ ബോട്ടില്‍ കാപ്പ് ചലഞ്ചില്‍ പങ്കെടുക്കാനാവൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com