​ഗ്ലാമറസായി അമേയ, പ്രണയത്തിൽ ലയിച്ച് 'വാനിൽ'; ശ്രദ്ധനേടി വിഡിയോ ആൽബം 

അമേയയ്ക്കൊപ്പം സാ​ഗറും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു
​ഗ്ലാമറസായി അമേയ, പ്രണയത്തിൽ ലയിച്ച് 'വാനിൽ'; ശ്രദ്ധനേടി വിഡിയോ ആൽബം 
Updated on: 
1 min read

യുവനടി അമേയ മാത്യു അഭിനയിച്ച് മ്യൂസിക് ആൽബം വാനിൽ ശ്രദ്ധനേടുന്നു. 'പുതുമഴമലരിന്നെന്നിൽ വിതറിയ മൊഴി നീയോ...' എന്നുതുടങ്ങുന്ന ​ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമേയയ്ക്കൊപ്പം സാ​ഗറും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു.

ഹോട്ടൽ ജീവനക്കാരായ നായകനും നായികയ്ക്കും ഇടയിലുള്ള പ്രണയമാണ് പ്രമേയം. ഗ്ലാമറസ് ആയാണ് അമേയ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസൻ ആണ് ആൽബം നിർമിച്ചിരിക്കുന്നത്. ലാൽ കൃഷ്ണയും റുഷൈൽ റോയ്‌യും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. 

നാല് ദിവസത്തിനകം 75,000ത്തോളം ആളുകൾ ആൽബം കണ്ടുകഴിഞ്ഞു. പാട്ട് മികച്ചതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം പാട്ടിനോളം മികച്ചതായില്ല വിഷ്വൽ എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER