വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

രക്ഷപ്പെട്ട ഈശ്വര്‍ റെഡ്ഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു
Shilpa Reddy
Shilpa Reddyഎക്സ്
Updated on
1 min read

ഹൈദരാബാദ്; വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. യുവതിയ്‌ക്കൊപ്പം കാമുകനേയും ക്വട്ടേഷന്‍ സംഘത്തേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആന്ധാപ്രദേശിലെ ലിംഗാപുരത്താണ് സംഭവം. പിടിയിലായ ശില്‍പ റെഡ്ഡിയെന്ന യുവതിയുടെ ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Shilpa Reddy
പേരാമ്പ്രയിൽ യുവതിക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജിൽ

കടപ്പ സ്വദേശികളാണ് ശില്‍പയും ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡിയും. ഇരുവരുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകളുണ്ടായിരുന്നു. ഇതിനിടെ ശില്‍പ ദസരിഗല്ല നാഗസുധീര്‍ എന്ന യുവാവുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹേതര ബന്ധത്തെക്കുറിച്ച് ഈശ്വര്‍ റെഡ്ഡി അറിയുകയും ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ശില്‍പ തയ്യാറായില്ല.

Shilpa Reddy
തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ശില്‍പയും നാഗസുധീറും തീരുമാനിക്കുന്നത്. ഇതിനായി തന്റെ സുഹൃത്ത് വഴി നാഗസുധീര്‍ ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടു. പത്ത് ലക്ഷത്തിനായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി അഞ്ച് ലക്ഷം നല്‍കുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന് നല്‍കാനുള്ള പണത്തിനായി ശില്‍പ തന്റെ ആഭരണങ്ങള്‍ പണയം വെക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ഈശ്വര്‍ റെഡ്ഡിയുടെ ബൈക്കില്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഒരു ഫാമില്‍ വച്ച് വീണ്ടും സംഘം ഈശ്വര്‍ റെഡ്ഡിയെ കൊല്ലാന്‍ ശ്രമിച്ചു. ഇത്തവണയും രക്ഷപ്പെട്ട ഈശ്വര്‍ റെഡ്ഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശില്‍പയും കാമുകന്‍ നാഗസുധീറും ക്വട്ടേഷന്‍ സംഘവും പിടിയിലാകുന്നത്.

Summary

In Andhrapradesh, a woman and her boyfriend gets nabbed for hiring gang to kill husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com