പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ തീകൊളുത്തിയ സംഭവം; അന്വേഷണം ആരംഭിച്ചതായി ഷാർജ പൊലീസ്

മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയാനായി കർശന നിയമങ്ങളാണ് യു എ ഇയിൽ നിലവിലുള്ളത്. മൃഗങ്ങളെ മനഃപൂർവം കൊല്ലുകയോ,ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ആണ് ഈ കുറ്റങ്ങൾക്കുള്ള ശിക്ഷ.
CAT
Sharjah Police are probing a case where a cat's genitals were burned.SPECIAL ARRANGEMENT
Updated on
1 min read

ഷാര്‍ജ: പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ തീകൊളുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഷാർജ പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സഹചര്യത്തിലാണ് ഷാർജ പൊലീസിന്റെ ഇടപെടൽ. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.

CAT
മധുരം കൂടിയാൽ ഇനി നികുതിയും കൂടും; ആരോഗ്യ സംരക്ഷണത്തിന് യുഎഇയുടെ പുതിയ മാർഗം

ഷാര്‍ജ ബുഹൈറ കോര്‍ണിഷിന് സമീപമുള്ള നൂര്‍ മോസ്കിൽ നിന്നാണ് ക്രൂരമായ ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തെരുവിലൂടെ നടന്നു പോകുന്ന ഒരു പൂച്ചയുടെ ജനനേന്ദ്രിയം ഒരാൾ ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഈ സംഭവം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്‌തു. പൂച്ചയുടെ കരച്ചിൽ കേട്ട് ഇരുവരും ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തതിനപ്പുറം ആ വിഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെയ്ക്കാൻ ഇവർക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് മൃഗ സ്നേഹികളുടെ ചോദ്യം. മാത്രവുമല്ല പ്രതികളെ കണ്ടെത്താൻ പലരും ഷാർജ പൊലീസിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

CAT
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയാനായി കർശന നിയമങ്ങളാണ് യു എ ഇയിൽ നിലവിലുള്ളത്. മൃഗങ്ങളെ മനഃപൂർവം കൊല്ലുകയോ,ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ആണ് ഈ കുറ്റങ്ങൾക്കുള്ള ശിക്ഷ. മൃഗങ്ങളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ അടയ്ക്കേണ്ടി വരും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും,നിയമപ്രകാരമുള്ള നടപടികൾ പ്രതികൾക്കെതിരെ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Summary

Sharjah Police are probing a case where a cat's genitals were burned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com