യൂണിഫോം വിതരണം ചെയ്തിട്ടും പണം നൽകിയില്ല; 43,863 ദിർഹം ഉടൻ നൽകണമെന്ന് സ്‌കൂളിനോട് അബുദാബി കോടതി

യൂണിഫോം വിതരണക്കാരന് നൽകാനുള്ള 43,863 ദിർഹം ഉടൻ നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ 15,000 ദിർഹം അധികമായി നൽകണമെന്ന് പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി.
U A E court
Abu Dhabi Court Orders School to Pay Dh43,863file
Updated on
1 min read

അബുദാബി: കരാർ പ്രകാരം യൂണിഫോം വിതരണം ചെയ്തിട്ടും പണം നൽകാതെ വിതരണക്കാരനെ കബളിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ മാനേജ്‍മെന്റ് കുറ്റക്കാരെന്ന് അബുദാബി കൊമേഴ്‌സ്യൽ കോടതി. യൂണിഫോം വിതരണക്കാരന് നൽകാനുള്ള 43,863 ദിർഹം ഉടൻ നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ 15,000 ദിർഹം അധികമായി നൽകണമെന്ന് പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി.

U A E court
ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് പരാതിക്കാരനും സ്കൂൾ പ്രിൻസിപ്പലും തമ്മിൽ ഒരു കരാർ വെച്ചിരുന്നു. ഇത് പ്രകാരം യൂണിഫോം കൃത്യസമയത്ത് തന്നെ വിതരണക്കാരൻ സ്കൂളിൽ എത്തിച്ചു നൽകുകയും ചെയ്തു.

ഇതിനായി ചെലവായ 43,863 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രിൻസിപ്പലിന് ബിൽ കൈമാറി. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ല. ഇതോടെയാണ് വിതരണക്കാരൻ കോടതിയെ സമീപിച്ചത്.

U A E court
UAE: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് വര്‍ഷത്തില്‍ പുതുക്കിയില്ലെങ്കില്‍ പിഴ

കരാറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച കോടതി പരാതിക്കാരന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. എന്നാൽ പ്രതിഭാഗം കോടതിയിൽ ഹാജരാകാനോ തെളിവുകൾ നൽകാനോ തയ്യാറായില്ല. ഇതോടെ പരാതിക്കാരന് അനുകൂലമായി കോടതി ഉത്തരവിടുകയായിരുന്നു.

Summary

Gulf news: Abu Dhabi Commercial Court Orders Private School to Pay Dh43,863 to Uniform Supplier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com