വാട്ട്‌സാപ്പ് വഴി അപമാനിച്ചു, പരാതിക്കാരന് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ മെസേജ് അയച്ച സ്ത്രീയോട് അബുദാബി കോടതി

വാട്ട്‌സാപ്പ് മെസേജിങ് ആപ്പ് വഴി അയച്ച അപമാന സന്ദേശങ്ങൾ തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ഹർജിയിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
Abu Dhabi court  WhatsApp
Abu Dhabi court orders woman who sent insulting message via WhatsApp to pay 10,000 dirhams in compensation to complainantപ്രതീകാത്മക ചിത്രം
Updated on
1 min read

അബുദാബി: വാട്ട്‌സാപ്പ് മെസേജിങ് പ്ലാറ്റ്‌ഫോമിലൂടെ തന്നെ ഒരു സ്ത്രീ അപമാനിച്ചു എന്ന പരാതി നൽകിയ പുരുഷന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

അപമാനിക്കപ്പെട്ട പുരുഷന് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.

സ്ത്രീയുടെ നടപടികാരണം പരാതിക്കാരന്റെ പ്രശസ്തിക്ക് ഇടിവുണ്ടായതായതും വൈകാരികമായ ആഘാതമുണ്ടായതായും കോടതി പറഞ്ഞു.

Abu Dhabi court  WhatsApp
സ്വന്തമല്ലാത്ത വില്ല വിറ്റു, ഒന്നര ലക്ഷം ദിർഹം പിഴ അടയ്ക്കാൻ ശിക്ഷിച്ച് യുഎഇ കോടതി

തനിക്ക് നേരിട്ട വൈകാരിക ബുദ്ധിമുട്ട്, കോടതി ഫീസ് എന്നിവ ചൂണ്ടിക്കാട്ടി 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാദി കേസ് ഫയൽ ചെയ്തിരുന്നു.

വാട്ട്‌സാപ്പിലൂടെ അപമാനിച്ച സ്ത്രീക്കെതിരെ ഇതേ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസിൽ സ്ത്രീക്ക് 1,000 ദിർഹം പിഴ ക്രിമിനൽ കോടതി ചുമത്തിയിരുന്നു. ഇതിനെ തുടർന്നാണ് സിവിൽ കേസ്.

Abu Dhabi court  WhatsApp
ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

സ്ത്രീയുടെ പെരുമാറ്റം പുരുഷന്റെ സാമൂഹിക പ്രശസ്തിയെ തകർത്തുവെന്നും, മാനസിക ആരോഗ്യത്തെ ബാധിച്ചുവെന്നും, പുരുഷന്റെ അന്തസ്സിനും മനുഷ്യത്വത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

മുൻകാല ക്രിമിനൽ ശിക്ഷ പരിഗണിച്ച്, വൈകാരികവും ധാർമ്മികവുമായ കഷ്ടനഷ്ടങ്ങൾക്ക് 10,000 ദിർഹം മതിയായ നഷ്ടപരിഹാരമായി കോടതി കണക്കാക്കി.

Summary

Gulf News: The Abu Dhabi Civil Family Court has ordered a woman to pay Dh10,000 to a man she insulted through the WhatsApp messaging platform, ruling that her actions caused him reputational and emotional harm.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com