റോബോസ്വീപ്പർ വരുന്നു; അബുദാബി ഇനി കൂടുതൽ സുന്ദരമാകും (വിഡിയോ)

ആദ്യ ഘട്ടത്തിൽ അബുദാബിയിലെ കോർണിഷ്​ പരിസരത്തെ റോഡുകൾ വൃത്തിയാക്കാൻ ആണ് ഈ വാഹനം ഉപയോഗിക്കുക. സഞ്ചരിക്കേണ്ട പാതയും മറ്റ് വിവരങ്ങളും അടങ്ങുന്ന ഡാറ്റ മുൻകൂട്ടി വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Abu Dhabi visa
Abu Dhabi Launches Autonomous Robo Sweepers on Corniche @ADMediaOffice
Updated on
1 min read

അബുദാബി: റോഡുകൾ വൃത്തിയാക്കാനായി ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച് അബുദാബി. റോബോസ്വീപ്പർ എന്നാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ പേര്. എമിറേറ്റിലെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ ഓട്ടോഗോ എന്ന കമ്പനിയാണ് ​ വാഹനം വികസിപ്പിച്ചെടുത്തത്​. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ്(ഡി എം ടി) പദ്ധതി നടപ്പിലാക്കുന്നത്.

Abu Dhabi visa
ഡ്രൈവറില്ലാ വാഹനങ്ങൾ അബുദാബിയിൽ ഓടിത്തുടങ്ങി (വിഡിയോ)

ആദ്യ ഘട്ടത്തിൽ അബുദാബിയിലെ കോർണിഷ്​ പരിസരത്തെ റോഡുകൾ വൃത്തിയാക്കാൻ ആണ് ഈ വാഹനം ഉപയോഗിക്കുക. സഞ്ചരിക്കേണ്ട പാതയും മറ്റ് വിവരങ്ങളും അടങ്ങുന്ന ഡാറ്റ മുൻകൂട്ടി വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെ അപകമുണ്ടാക്കാതെ നിർദിഷ്ട പാതയിലൂടെ സഞ്ചരിക്കാൻ ഈ വാഹനങ്ങൾക്ക് കഴിയും. മനുഷ്യസഹായമില്ലാതെ റോഡും പരിസരവും വൃത്തിയാക്കാനും അണുമുക്തമാക്കാനും റോബോ സ്വീപ്പറിന് കഴിയും.

Abu Dhabi visa
വൻ മാറ്റവുമായി ദുബൈ വിമാനത്താവളം; ഇനി യാത്രക്കാരുടെ ലഗേജുകൾ എത്തിക്കാൻ ഡ്രൈവറില്ലാ വാഹനങ്ങൾ

നഗര മേഖലയിലെ സാഹചര്യത്തിന്​ അനുസരിച്ച്​ ആണ് റോബോ സ്വീപ്പർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റ് തടസങ്ങൾ ഒന്നുമില്ലാതെ സുരക്ഷിതമായി നഗരം വൃത്തിയാക്കാൻ ഈ റോബോസ്വീപ്പറിന് സാധിക്കും.

മികച്ച പൊതുശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിൽ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആദ്യ ഘട്ട പ്രവത്തനം വിജയകരമായാൽ കൂടുതൽ ഇടങ്ങളിലേക്ക് റോബോസ്വീപ്പറിനെ ഉപയോഗിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

Summary

Gulf news: Abu Dhabi Deploys Autonomous Cleaning Vehicles on Corniche to Boost Urban Efficiency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com