കെട്ടിട വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.
Abu Dhabi suspends rental increases until further notice
അബുദാബിഎക്‌സ്
Updated on
1 min read

അബുദാബി: അബുദാബിയില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിക്കരുതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മേല്‍നോട്ട ചുമതലയുളള റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാട്ടക്കരാറുകളുടെ വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. വാടക ഇനത്തിലെ പെട്ടെന്നുള്ള വര്‍ധനവ് താമസക്കാരെ ബുദ്ധിമുട്ടിലാക്കാതിരിക്കാനാണ് തീരുമാനം.

Abu Dhabi suspends rental increases until further notice
സ്മാര്‍ട്ട് പാര്‍ക്കിങ്: ക്യുആര്‍ കോഡുകള്‍, പേയ്മെന്റ് മെഷീനുകള്‍ ഒന്നും വേണ്ട, അബുദാബിയില്‍ 'ഫ്രീ ഫ്‌ലോ' സംവിധാനം

പുതിയതോ പുതുക്കിയതോ ആയ കരാറില്‍ വാടക വര്‍ധിപ്പിക്കരുതെന്നാണ് നിര്‍ദേശം. മുന്‍ കരാറില്‍ പറഞ്ഞിരിക്കുന്ന അവസാന തുകയായിരിക്കും എമിറേറ്റ്‌സ് അംഗീകരിച്ച വാടക. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, വിപണിയില്‍ പ്രാദേശിക, വിദേശ നിക്ഷേപം എന്നിവ കാരണം അബുദാബിയുടെ റിയല്‍ എസ്റ്റേറ്റ് മേഖല സുസ്ഥിരമായ വളര്‍ച്ച നേടുന്ന സമയത്താണ് ഈ തീരുമാനം.

വാടക വര്‍ധനവ് മരവിപ്പിക്കുന്നത് പ്രവാസ കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനം ചെയ്യും. ജീവിതച്ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ നീക്കം ജനങ്ങള്‍ക്ക് ഗുണമാണ്. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്നതും വീടുകള്‍ക്കായുള്ള ആവശ്യകതയും വര്‍ദ്ധിച്ചിട്ടുണ്ട്.

Summary

Abu Dhabi suspends rental increases until further notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com