വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

വാഹനങ്ങളിൽ നിന്നുണ്ടാകുന്ന അമിത ശബ്ദത്തെ സംബന്ധിച്ച് നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ അധികൃർ തീരുമാനിച്ചത്.
Abu Dhabi traffic fines
Abu Dhabi to Crack Down on Noisy Vehicles, Reckless Driving@ADPoliceHQ
Updated on
1 min read

അബുദാബി: പൊതു ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കും അശ്രദ്ധയായ ഡ്രൈവിങ് രീതികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. വാഹനങ്ങളിൽ നിന്നുണ്ടാകുന്ന അമിത ശബ്ദത്തെ സംബന്ധിച്ച് നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ അധികൃർ തീരുമാനിച്ചത്.

Abu Dhabi traffic fines
പിറന്നാൾ ആഘോഷം വൈറലാക്കാൻ റോഡിന് തീയിട്ടു; പ്രതിയെ അകത്താക്കി ദുബൈ പൊലീസ്

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുന്നതോടൊപ്പം മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. താ​മ​സ​കേ​ന്ദ്ര​ങ്ങ​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ​ചി​ലർ അ​മി​ത ശ​ബ്ദ​ത്തി​ൽ അ​ല​ക്ഷ്യ​മായി വാഹനമോടിക്കുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അ​ന​ധി​കൃ​ത​മാ​യ വാഹനങ്ങൾ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ ന​ട​ത്തി​യാണ് അമിതമായ ശ​ബ്ദം ഉണ്ടാകുന്നത്.

ഇ​ത്ത​രം ശ​ബ്ദം കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും പ​രി​ഭ്രാ​ന്ത​രാ​ക്കും. അ​സു​ഖ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​വ​രെ​യും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ മാനസികമായും സമ്മർദ്ദത്തിലാക്കും. മ​റ്റു​ള്ള​വ​ർക്ക് ബു​ദ്ധി​മുട്ടാകുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്നും പൊ​ലീ​സ് അഭ്യർത്ഥിച്ചു.

Abu Dhabi traffic fines
ട്രാഫിക് ലൈൻ നിയമലംഘനം: ഷാർജയിൽ 30,000 കേസുകൾ രജിസ്റ്റർ ചെയ്തു

വാഹനങ്ങളിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയാൽ 1,000 ദിർഹം പിഴ, 12 ട്രാഫിക് പോയിന്റും നൽകും. ഇതിന് പുറമെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. 10,000 ദിർഹം അടച്ചാൽ മാത്രമേ പിന്നീട് വാഹനം വിട്ടുനൽകുകയുള്ളു.

മൂന്ന് മാസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ വാഹനം പൊതുവേ ലേലത്തിൽ വെച്ച് വിൽപ്പന നടത്തും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു.

Summary

Gulf news: Abu Dhabi to Crack Down on Noisy Vehicles, Reckless Driving.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com