ദുബൈ: വെറും ഒരു ദിർഹം നൽകിയാൽ 10 കിലോ അധിക ബാഗേജ് കൊണ്ട് വരാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഗൾഫിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ ഓഫർ ഉപകാരപ്രദമാകും. ഇന്ത്യയിലെ ഉത്സവ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി ആണ് ഓഫർ പ്രഖ്യാപിച്ചതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഈ വർഷം നവംബര്‍ 30 വരെയുള്ള യാത്രക്ക് ഒക്ടോബർ 31 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അധിക ബാഗേജിനുള്ള ഓഫർ ലഭിക്കുകയുള്ളു. ബുക്കിങ് സമയത്ത് തന്നെ ഒരു ദിർഹം അധികമായി നൽകി ഈ ഓഫർ നിങ്ങളുടെ ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കും. യു എ ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ എല്ലാ ഗൾഫ് ഡെസ്റ്റിനേഷനുകളിൽ നിന്നും ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഉത്സവ സീസൺ ആരംഭിക്കുന്ന സമയമാണ് വരാൻ ഇരിക്കുന്നത്. പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും അവശ്യവസ്തുക്കളും നാട്ടിലേക്ക് കൊണ്ട് പോകാൻ പ്രവാസികൾക്ക് ആഗ്രഹമുണ്ടാകും. അത് മനസിലാക്കിയാണ് ഓഫർ പ്രഖ്യാപിച്ചതെന്ന് എയർ ഇന്ത്യയുടെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി പി സിംഗ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates