

അൽ ഐൻ: അസഭ്യവും അപമാനകരവുമായ പരാമർശങ്ങൾ നടത്തി സ്ത്രീയെ അപമാനിച്ചുവെന്ന സംഭവത്തിൽ പ്രതി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഈ സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് . അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം പ്രതിയായ പുരുഷൻ, വാദിയായ സ്ത്രീക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം.
പ്രതിയുടെ നടപടികളിലൂടെ തനിക്ക് ഉണ്ടായ വൈകാരികവും മാനസികവുമായ വേദനയ്ക്ക് 51,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഫീസുകളും ചെലവുകളും വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ സിവിൽ കേസ് ഫയൽ ചെയ്തത്.
പ്രതിയായ പുരുഷൻ അശ്ലീലമായ ഭാഷയും പെരുമാറ്റവും ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചുവെന്നും ഇത് ഒരു ക്രിമിനൽ കോടതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചുവെന്നും അവർ പറഞ്ഞു.
യുഎഇ നിയമപ്രകാരം, മറ്റൊരാൾക്ക് ദോഷം വരുത്തുന്ന ഏതൊരു പ്രവൃത്തിയും ഭൗതികമോ ധാർമ്മികമോ ആയ വിഷമതകൾക്ക് നഷ്ടപരിഹാരം നൽകാൻ ദോഷം വരുത്തുന്ന പ്രവർത്തനം നടത്തിയ ആൾക്ക് ബാധ്യതയുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
പ്രതിയുടെ മോശം പെരുമാറ്റം വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അയാളുടെ പ്രവൃത്തികളുടെ നേരിട്ടുള്ള ഫലമായി സ്ത്രീ വൈകാരിക വേദനയും മാനസിക ക്ലേശവും അനുഭവിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
കുറ്റകൃത്യത്തിനും അനുഭവിച്ച വേദനയെ കുറിച്ചും നിരീക്ഷിച്ച കോടതി , എല്ലാ ഭൗതികവും ധാർമ്മികവുമായ വിഷമതകൾക്ക് നഷ്ടപരിഹാരമായി 15,000 ദിർഹം നൽകാൻ ഉത്തരവിട്ടതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
