ലേബലില്‍ തെറ്റായ വിവരങ്ങള്‍; ദഖിലിയയില്‍ നിന്ന് വ്യാജ ടയറുകള്‍ പിടികൂടി

വിപണിയില്‍ 13,000 ഒമാനി റിയാലിലധികം മൂല്യം വരുന്ന ടയറുകളാണ് പിടിച്ചെടുത്തത്.
Consumer Protection in Al Dakhiliyah Seizes More Than 500 Non-Compliant Tires
മാനദണ്ഡങ്ങള്‍ പാലിക്കാത്ത 500-ലധികം ടയറുകള്‍ പിടിച്ചെടുത്തു
Updated on
1 min read

മസ്‌കത്ത്: ഒമാനിലെ ദഖിലിയ ഗവര്‍ണറേറ്റില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 500-ലധികം ടയറുകള്‍ പിടിച്ചെടുത്തു.ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സിപിഎ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.നിര്‍മാണ വിവരങ്ങളില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതരുടെ നടപടി. വിപണിയില്‍ 13,000 ഒമാനി റിയാലിലധികം മൂല്യം വരുന്ന ടയറുകളാണ് പിടിച്ചെടുത്തത്.

Consumer Protection in Al Dakhiliyah Seizes More Than 500 Non-Compliant Tires
സ്മാര്‍ട്ട് പാര്‍ക്കിങ്: ക്യുആര്‍ കോഡുകള്‍, പേയ്മെന്റ് മെഷീനുകള്‍ ഒന്നും വേണ്ട, അബുദാബിയില്‍ 'ഫ്രീ ഫ്‌ലോ' സംവിധാനം

ടയറുകളില്‍ രേഖപ്പെടുത്തിയിരുന്ന നിര്‍മ്മാണ തീയതിയും ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷന്‍ ലേബലുകളിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. 2024-ല്‍ നിര്‍മിച്ച ടയറുകളില്‍, വിപണിയില്‍ എളുപ്പത്തില്‍ വിറ്റഴിക്കുന്നതിനായി 2026-ല്‍ നിര്‍മ്മിച്ചതാണെന്ന വ്യാജ ലേബലുകള്‍ ഒട്ടിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മുഴുവന്‍ ടയറുകളും കണ്ടുകെട്ടുകയും നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

നിയമവിരുദ്ധമായ പ്രവൃത്തികളെ ചെറുക്കുന്നതിനും വിപണിയില്‍ സുരക്ഷിതമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പ്രചാരം തടയുന്നതിനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു. ഇത്തരത്തില്‍ ഏതെങ്കിലും ലംഘനങ്ങളോ നിയമവിരുദ്ധമായ നടപടികളോ ഉണ്ടായാല്‍ അംഗീകൃത ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Summary

Exceeded OMR 13,000 in Value Consumer Protection in Al Dakhiliyah Seizes More Than 500 Non-Compliant Tires

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com