ഗ്ലാസ് മറച്ച് സാഹസിക യാത്ര; ഷാര്‍ജയില്‍ ഡ്രൈവര്‍ അറസ്റ്റില്‍, ഈടാക്കിയത് വന്‍ പിഴ

Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving
Sharjah Police
Updated on
1 min read

ഷാര്‍ജ: കാറിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും മറയ്ക്കുന്ന രീതിയല്‍ സണ്‍ഷെയ്ഡ് വച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ ഷാര്‍ജ പൊലീസിന്റെ പിടിയില്‍. സ്വന്തം ജീവനും റോഡിലെ യാത്രക്കാരുടെ ജീവനും ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിച്ചതിനാണ് പൊലീസ് നടപടി.

Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving
യുഎഇയില്‍ ഫീസുകളും പിഴകളും ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ സംവിധാനം

വലിയ അപകട സാധ്യതയാണ് ഇതിലൂടെ ഉണ്ടായതെന്നും വാഹനമോടിക്കുന്നയാള്‍ക്ക് എങ്ങനെയാണ് റോഡ് കാണാതെ ഡ്രൈവ് ചെയ്യാനാകുകയെന്നും പൊലീസ് ചോദിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിലെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ഒരു വസ്തുക്കളും വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ നിയമലംഘനത്തിന് 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിലും സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കുന്ന തരത്തിലും വാഹനമോടിക്കുന്നത് ട്രാഫിക് നിയമ പ്രകാരം കുറ്റകരമാണ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും പൊലീസ് അറിയിച്ചു.

Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving
ദുബൈയിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാം, പോക്കറ്റ് കാലിയാകില്ല
Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving
വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം
Summary

Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com