ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1,70,000 അഡംബരകാറുകളാണ് നഗരത്തിലുള്ളത്
UAE air taxi
Dubai to Launch Air Taxis and Driverless Cars in 2026|representative purpose only special arrangement File
Updated on
1 min read

ദുബൈ: എയർ ടാക്സി, ഡ്രൈവറില്ലാ കാറുകൾ എന്നിവ പ്രയോഗത്തിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ മുന്നേറി ദുബൈ. ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഏകദേശം 80 ശതമാനം പൂർത്തിയായതായി ദുബൈ ആർ ടി എ മേധാവി മത്താർ അൽ തായേർ പറഞ്ഞു.

ഈ വർഷത്തെ ആദ്യ പാദത്തിൽ തന്നെ ഓട്ടോണമസ് വാഹനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടപ്പിച്ചു. ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ മാതൃകകളും സംയോജിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

UAE air taxi
ദുബൈ സ്കൂൾ ഫീസ് കുറയും, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള പദ്ധതിയുമായി കെഎച്ച്ഡിഎ

നിശ്ചിത സ്ഥലങ്ങളിൽ 100 ​​ഇലക്ട്രിക് വാഹനങ്ങൾ എന്ന നിലയിൽ ആരംഭിക്കുന്ന ഈ പരിപാടി ക്രമേണ 1,000 ആയി ഉയർത്തും.

"ആദ്യ പാദത്തോടെ, ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന സ്വയംഭരണ വാഹനങ്ങൾ ഞങ്ങളുടെ കൈവശമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

ദുബൈ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സ്വകാര്യ മേഖല പങ്കാളിത്തം എന്നിവ വേഗത്തിൽ സ്വീകരിക്കുകയും സമന്വയിപ്പിക്കയും ചെയ്തത് നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്കും വിജയങ്ങൾക്കും കാരണമായിട്ടുണ്ട്.

സ്വകാര്യമേഖലയുമായുള്ള സഹകരണം സേവനങ്ങളിലുടനീളം കാര്യക്ഷമത വർദ്ധിപ്പിച്ചു.

ഇ - ഹെയിലിങ്ങിൽ ദുബൈ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതുവഴി ടാക്സികൾക്കായുള്ള കാത്തിരിപ്പ് സമയം 25 മിനിട്ടിൽ നിന്ന് മൂന്ന് മിനിട്ടായി കുറഞ്ഞു.

“ദുബൈയുടെ വിജയരഹസ്യം സാങ്കേതികവിദ്യയല്ല, തീരുമാനമെടുക്കലാണ്,” അൽ തായർ പറഞ്ഞു.

UAE air taxi
പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്

ലോകത്ത് ഏറ്റവും കൂടുതൽ ആഡംബര കാറുകളുള്ള നഗരങ്ങളിൽ മുൻനിരയിലാണ് ദുബൈ. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1,70,000 അഡംബരകാറുകളാണ് നഗരത്തിലുള്ളത്. ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അവയുടെ വ്യതിരിക്തമായ നമ്പർ പ്ലേറ്റുകളുടെ മൂല്യം മാത്രം 170 കോടി ദിർഹത്തിന് മുകളിൽ വരുമെന്ന് ദുബൈ ആർ ടി എ മേധാവി പറഞ്ഞു.

Summary

Gulf News: Dubai is set to introduce air taxis and driverless cars as part of its smart mobility plans. Authorities say the futuristic transport services will begin operations later this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Parkin Dubai slots for shops cashback parking scheme UAE shopping parking offer
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com