3,400 കോടി ദിർഹത്തിന്റെ പദ്ധതി, 42 കിലോമീറ്റർ ദൂരം; ദുബായ് മെട്രോയുടെ ഗോൾഡ് ലൈൻ പദ്ധതി പ്രഖ്യാപിച്ചു

15 ലക്ഷം പേർക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ദുബൈ ഭരണാധികാരി വ്യക്തമാക്കി.
Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai unveils the ambitious Gold Line project as part of its metro expansion plan.X @HHShkMohd
Updated on
1 min read

വൻ വികസന കുതിപ്പ് നടത്തുന്ന ദുബൈയുടെ പുതിയ കാൽവെയ്പ്പ് പ്രഖ്യാപിച്ചു. ദുബൈയിലെ താമസക്കാരായ 15 ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന യാത്ര പദ്ധതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ദുബൈലെ 15 പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള ദുബൈ മെട്രോ ലൈൻ പദ്ധതിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്തി മാനവ വിഭവശേഷി മന്ത്രാലയം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എക്സ് പോസ്റ്റിൽ ഇതിനെ കുറിച്ച് വിശദീകരിച്ചു.

3,400 കോടി (34 ബില്യൺ) ദിർഹത്തിന്റേതാണ് ഗോൾഡ് ലൈൻ പദ്ധതി. ഇത് രാജ്യത്തെ 15 ലക്ഷം പേർക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 55 പ്രധാന റിയൽ എസ്റ്റേറ്റ് വികസനങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും ഈ പദ്ധതി ശക്തിപ്പെടുത്തും.

ഗോൾഡ് ലൈൻ പദ്ധതി പൂർത്തിയാകുമ്പോൾ, ദുബൈ മെട്രോ ശൃംഖലയുടെ ദൈർഘ്യം 25 ശതമാനം കൂടി വർദ്ധിപ്പിക്കും.

2032 സെപ്റ്റംബർ ഒമ്പതിന് പൂർത്തിയാകാൻ പോകുന്ന ഈ പദ്ധതി വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറും, ലോകത്തിലെ ഏറ്റവും മികച്ച താമസ നഗരമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഉയർത്തുമെന്നും ഭരണാധികാരി പറഞ്ഞു.

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
42.9 ഡിഗ്രി ചൂട്, ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ, വേനൽക്കാലമെത്തുന്നതിന്റെ സൂചന

ഞങ്ങളുടെ ഭാവി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല; പകരം, അവ കൂടുതൽ വേഗത നേടും. ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി.

ഞങ്ങൾ ഞങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും അവ നിറവേറ്റുകയും ചെയ്യുമെന്ന്, ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Summary

Gulf News: Dubai announces the Gold Line project of Dubai Metro, a 42 km expansion worth AED 3.4 billion. The new line aims to boost connectivity and public transport infrastructure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com