ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന്

ഹജ്ജ് കർമ്മങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ അറഫാ സംഗമം മെയ് 26 ബുധനാഴ്ച നടക്കും
Eid Al Adha
Eid Al Adha to Be Celebrated in Gulf Countries on May 27.
Updated on
1 min read

റിയാദ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് ആഘോഷിക്കും. ഇതോടെ ഹജ്ജിന്റെ സുപ്രധാന ഘട്ടങ്ങളിലേക്കുള്ള ഒരുക്കങ്ങൾ മക്കയിൽ പുരോഗമിക്കുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ ഇപ്പോൾ മക്കയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Eid Al Adha
മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ 28ന്

ഹജ്ജ് കർമ്മങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ അറഫാ സംഗമം മെയ് 26 ബുധനാഴ്ച നടക്കും. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ ഔദ്യോഗികമായി ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ഇതേ തീയതിയിൽ തന്നെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

Summary

Eid Al Adha to Be Celebrated in Gulf Countries on May 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com