ഷാര്‍ജയില്‍ ബലിപ്പെരുന്നാള്‍ ആഘോഷമാക്കാം; വിനോദസഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന പരിപാടികള്‍

Strolling around the beautiful Khorfakkan with its stunning landscapes,
Strolling aroStrolling around the beautiful Khorfakkan with its stunning landscapes,und the beautiful Khorfakkan with its stunning landscapes,
Updated on
2 min read

ഷാര്‍ജ: ബലിപെരുന്നാളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഷാര്‍ജ. ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ കീഴിലുള്ള വിനോദകേന്ദ്രങ്ങളില്‍ മേയ് 27 മുതല്‍ 31 വരെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സാംസ്‌കാരിക പരിപാടികള്‍, പുസ്തകമേളകള്‍, സാഹസിക യാത്രകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക വിനോദങ്ങള്‍ തുടങ്ങി ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

അല്‍ ഹീറ ബീച്ച്

ഷാര്‍ജ അല്‍ ഹീറ ബീച്ചില്‍ 'ബുക്ക് എന്‍ഡ്സു'മായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ബുക്സ് ബൈ അല്‍ ഹീറ ബീച്ച്' എന്ന പുസ്തകമേള പെരുന്നാള്‍ ദിനങ്ങളിലെ പ്രധാന ആകര്‍ഷണമായിരിക്കും. അഞ്ച് ദിര്‍ഹം മുതല്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനും പുസ്തകങ്ങള്‍ പരസ്പരം സൗജന്യമായി കൈമാറാനും ഇവിടെ സൗകര്യമുണ്ടാകും. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി പത്ത് മണി വരെ നടക്കുന്ന മേളയില്‍ കുട്ടികള്‍ക്കായി കഥപറച്ചില്‍ സെഷനുകളും എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 'പ്രൗഡ് ഓഫ് യു.എ.ഇ' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പരമ്പരാഗത സംഗീത ബാന്‍ഡ് പ്രകടനം, ഫെയിസ് പെയിന്റിങ്, 360-ഡിഗ്രി ഫോട്ടോ ബൂത്ത്, യുഎഇ നാഷണല്‍ പ്രൈഡ് ഗ്യാലറി എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി പ്രത്യേകം തയാറാക്കിയ ഇന്ററാക്ടീവ് 360-ഡിഗ്രി ഫോട്ടോ ബൂത്ത്, ദേശീയതയും പെരുന്നാളിന്റെ സന്തോഷവും പങ്കുവയ്ക്കുന്ന യു.എ.ഇ നാഷണല്‍ പ്രൈഡ് ഗ്യാലറി എന്നിവയും അല്‍ ഹീറ ബീച്ചിലുണ്ടാവും.

ഷാര്‍ജ അല്‍ ഖസ്ബയില്‍ മസ്ര തീയറ്ററിലെ നാടകസീസണ്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആരംഭിക്കും. ആധുനിക സജ്ജീകരണങ്ങളുള്ള, തത്സമയ നാടകപ്രദര്‍ശനങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണിത്. തമാശയും മാജികും കഥകളും പ്രേക്ഷകരുമായി നേരിട്ടുള്ള സംവേദനവുമെല്ലാമുള്ള 'മാജിക് ഫില്‍ - സ്റ്റയിങ് സില്ലി അറ്റ് സീ' എന്ന നാടകം ഈ മാസം 27 മുതല്‍ 30 വരെ അരങ്ങേറും. ടിക്കറ്റുകള്‍ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിലൂടെ വാങ്ങാം.

മെലീഹ നാഷണല്‍ പാര്‍ക്കില്‍ പ്രത്യേക പാക്കേജുകള്‍

വാനനിരീക്ഷണവും മ്യൂസിയപ്രവേശനവും കുട്ടികള്‍ക്കായുള്ള പ്രത്യേക ശില്പശാലകളുമെല്ലാം സൗജന്യമായി അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജുകളാണ് മെലീഹ നാഷണല്‍ പാര്‍ക്കിലുള്ളത്. മെലീഹ മരുഭൂമിയുടെ സൗന്ദര്യവും അറേബ്യന്‍ ആതിഥേയത്വവും വാനനിരീക്ഷണവുമെല്ലാം ഒരുമിച്ച് ആസ്വദിക്കാനാവുന്നതാണ് 'സമ്മര്‍ ഫാമിലി ഫണ്‍' പാക്കേജ്. മ്യൂസിയത്തിലേക്കുള്ള പ്രവേശനവും 20 മിനിറ്റ് വാനനിരീക്ഷണവും സൗജന്യമാണ്.

അല്‍ഹീറ, ഖോര്‍ഫക്കാന്‍ ബീച്ചുകള്‍

സാഹസികതയും വിനോദവും ഒരുമിക്കുന്ന അല്‍ഹീറ, ഖോര്‍ഫക്കാന്‍ ബീച്ചുകള്‍ 'ലാന്‍ഡ് ഓഫ് പൈററ്റ്സ്' (കടല്‍ക്കൊള്ളകാരുടെ നാട്) എന്ന പ്രത്യേക പ്രമേയത്തിലായിരിക്കും ഈ ദിനങ്ങളില്‍ പ്രവര്‍ത്തിക്കുക. ട്രഷര്‍ മാപ്പ് ശില്പശാല, കരകൗശല സെഷനുകള്‍, കുട്ടികളോട് നേരിട്ട് സംവദിക്കുന്ന ഗെയിമുകള്‍, തത്സമയ പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം 27 മുതല്‍ 31 വരെ അരങ്ങേറും. അല്‍ ഹീറ ബീച്ചിലെ ക്ലസ്റ്റര്‍ 2, ഖോര്‍ഫക്കാന്‍ ബീച്ചിലെ സദഫ് കിഡ്സ് ഏരിയ എന്നിവിടങ്ങളിലായിട്ടാവും കൂടുതല്‍ പരിപാടികളും. ഇതുകൂടാതെ മനോഹരമായ കടല്‍ത്തീര കാഴ്ചകള്‍ ആസ്വദിച്ച്, വ്യത്യസ്തമാര്‍ന്ന രുചികള്‍ നുണയാന്‍ ധാരാളം കഫേകളും റസ്റ്ററന്റുകളും ഇവിടങ്ങളിലുണ്ട്. അല്‍ നൂര്‍ ഐലന്‍ഡ്, അല്‍ മുന്‍തസ പാര്‍ക്ക്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ എന്നീ വിനോദകേന്ദ്രങ്ങളും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അനുയോജ്യമായ രീതിയില്‍ സജീവമായിരിക്കും.

Summary

Eid festivities across Sharjah from 27th to 31st., Book fair and cultural shows at Al Heera Beach., Theatrical performances at Al Qasba., Special family packages including stargazing at Mleiha., Pirate-themed kids' activitie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com