തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

Employers are strictly prohibited from holding employee passports in the UAE
പാസ്പോര്‍ട്ട്
Updated on
1 min read

ദുബൈ: തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കരുതെന്ന് തൊഴിലുടമകള്‍ക്ക് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Employers are strictly prohibited from holding employee passports in the UAE
ഹോട്ടല്‍ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; കുവൈത്തില്‍ മുന്നറിയിപ്പ്

നിയമപരമായ ചട്ടങ്ങള്‍ക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കൈവശം വയ്ക്കാനോ പിടിച്ചുവയ്ക്കാനോ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജിഡിആര്‍എഫ്എ ദുബൈയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 'സ്റ്റേ ലീഗല്‍' (നിയമപരമായി ജീവിക്കാം) എന്ന ക്യാംപെയ്‌നിലാണ് നിര്‍ദേശം.

അക്കൗണ്ട്‌സ്, ഫിനാന്‍സ് അടക്കമുള്ള ചില മേഖലകളിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് മാത്രമാണ് തൊഴിലുടമയ്ക്ക് സൂക്ഷിക്കാന്‍ അവകാശമുള്ളത്. എല്ലാ ജിവനക്കാരുടേയും പാസ്‌പോര്‍ട്ടോ മറ്റ് നിര്‍ണായക രേഖകളോ തൊഴിലുടമയ്ക്ക് സൂക്ഷിക്കാന്‍ കഴിയില്ല. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടണം. നിയമവിരുദ്ധമായി യാത്രാരേഖകള്‍ പിടിച്ചുവെക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

രാജ്യത്തെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സുതാര്യമാക്കാനും വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ജിഡിആര്‍എഫ്എ ഇത്തരം നിയമ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിരന്തരമായി പങ്കുവയ്ക്കുന്നത്. നിയമങ്ങള്‍ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതമായ തൊഴില്‍ സംസ്‌കാരത്തോട് സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Summary

Employers are strictly prohibited from holding employee passports in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com