റിയാദ്: സൗദി അറേബ്യയിൽ , ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 20,319 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.അനധികൃത കുടിയേറ്റം, അതിർത്തി കടക്കൽ, തുടങ്ങി വിവിധ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തെ റസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 12,891 പേരെയാണ് അറസ്റ്റ് ചെയ്തത്, നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,888 പേരെയും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് 3,540 പേരെയും അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,238 പേരിൽ 50 ശതമാനം യെമനികളും 49 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 22 പേരെ പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും ഏർപ്പെട്ടതിന് 16 പേരെ അറസ്റ്റ് ചെയ്തതായി എസ്‌പിഎ റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്ന, ഗതാഗതവും താമസവും നൽകുന്ന, ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
