ഫുജൈറ: മുൻ ഭാര്യയിൽ നിന്ന് കടം വാങ്ങിയ പണം പലിശയടക്കം തിരികെ നൽകണമെന്ന് ഉത്തരവിട്ട് ഫുജൈറ ഫെഡറൽ കോടതി. രണ്ട് ലക്ഷം ദിർഹവും ഒൻപത് ശതമാനം പലിശയും നൽകണമെന്നാണ് വിധി. ഏറെ നാൾ നീണ്ടു നിന്ന ഈ കേസിൽ ഭർത്താവിന്റെ ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തലാണ് വിധിയിലേക്ക് നയിച്ചത്.
കല്യാണത്തിന് ദിവസങ്ങൾക്ക് മുൻപാണ് പ്രതി മുൻ ഭാര്യയിൽ നിന്നും രണ്ട് ലക്ഷം ദിർഹം കടം വാങ്ങിയത്. മുൻ ഭാര്യ പണം വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു രേഖ തയ്യാറാക്കുകയും പ്രതിയുടെ വിരലടയാളം അതിൽ പതിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹനമോചനം നേടി എങ്കിലും പണം തിരികെ നൽകാൻ ഭർത്താവായ പ്രതി തയ്യാറായില്ല.
ആദ്യ ഘട്ടത്തിൽ കേസ് മധ്യസ്ഥതയിൽ അവസാനിപ്പിക്കാൻ കോടതി നിർദേശം നൽകി. എന്നാൽ രണ്ട് കക്ഷികളും വിട്ടു വീഴ്ച ചെയ്യാൻ തയ്യാറായില്ല. ഇതോടെ കേസ് വീണ്ടും കോടതിയുടെ പരിഗണനയിൽ എത്തി. രേഖകളിൽ ഉള്ളത് തന്റെ വിരലടയാളം അല്ലെന്നും പണം വാങ്ങിയിട്ടില്ലെന്ന് കോടതിയിൽ ഭർത്താവ് വാദിച്ചു.
തുടർന്ന് കോടതി ഫോറൻസിക് സംഘത്തെ വിരലടയാളത്തിന്റെ ആധികാരികത പരിശോധിക്കാൻ ചുമതലപ്പെടുത്തി. പരിശോധന ഫലം വന്നപ്പോൾ അത് പ്രതിയുടേതാണെന്ന് കണ്ടെത്തി. ഇതോടെയാണ് മുഴുവൻ പണവും പലിശയും നൽകാൻ കോടതി ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates