

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങള്‍ മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), മിസ്‌നയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ച മലയാളികള്‍.
30 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ് 5 ട്രക്കുകളും 18 മറ്റു വാഹനങ്ങളും ഉള്‍പ്പെടെ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ദുരന്തമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് തീപിടിച്ച ട്രക്കില്‍ നിന്ന് മറ്റു വാഹനങ്ങളിലേക്കും അതിവേഗം തീ പടരുകയായിരുന്നു. വാഹനങ്ങള്‍ സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രി വിട്ടതായും ബാക്കി 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ യുഎഇ പൗരന്മാരും ഉള്‍പ്പെടുന്നു.
അപകടവിവരമറിഞ്ഞ് പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates