ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ എണ്ണിവച്ച് ഇറാൻ; വൈദ്യുത, ജല നിലയങ്ങളുടെ പട്ടിക പുറത്തുവിട്ടു

യുഎഇയിലെ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുടെ പട്ടികയുള്‍പ്പെടെ പങ്കുവച്ചാണ് ഇറാന്‍ ഭീഷണി കടുപ്പിക്കുന്നത്
Iran issues indirect threat as its media list Mideast electrical water stations
Iran issues indirect threat as its media list Mideast electrical water stations A P
Updated on
1 min read

ദുബൈ: ഇസ്രയേല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിനു പിന്നാലെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാനിയന്‍ മാധ്യമങ്ങള്‍. റവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പം പുലര്‍ത്തുന്ന ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ്, യുഎഇയിലെ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി പട്ടിക പങ്കുവച്ചിട്ടുണ്ട്.

Iran issues indirect threat as its media list Mideast electrical water stations
അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

സൗദി അറേബ്യന്‍ അതിര്‍ത്തിക്കടുത്തുള്ള യുഎഇയുടെ നാല് റിയാക്ടറുകളുള്ള ബരാക ആണവ നിലയം ഉള്‍പ്പെടെയാണ് ഇറാന്റെ പട്ടികയിലുള്ളത്. യുഎഇയിലെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോള്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി.

ഹോര്‍മൂസിലെ തടസങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയ പരിധി തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ അവസാനിക്കാനിരിക്കെയാണ് ഇറാന്‍ നിലപാട് കടുപ്പിക്കുന്നത്.

Iran issues indirect threat as its media list Mideast electrical water stations
ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ സമ്പത്ത് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഇതിനോടകം ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്.

അബുദാബി ലക്ഷ്യമാക്കി ഞായറാഴ്ചയും ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായതായി യുഎഇ അധികൃതര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചിരുന്നു.

Summary

Iran issues indirect threat as its media list Mideast electrical water stations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE
Iran F M Abbas Araghchi
Iran ship seized, aljo, thrissur pooram
Kuwait’s power, water plants damaged as Iran keeps attacking Gulf states
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com