പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസുണ്ടാകും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുവൈത്ത് സിറ്റി: ജൂണ്‍ മാസത്തില്‍ 58 സെക്ടറുകളിലേക്ക് ആഴ്ചയില്‍ ഏകദേശം 728 വിമാന സര്‍വീസുകള്‍ നടത്താന്‍ കുവൈത്ത് എയര്‍വേയ്‌സ്. ജൂണില്‍ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കാണ് പ്രവര്‍ത്തനം വ്യാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ കമ്പനി ലോകത്തെ 45 നഗരങ്ങളിലേക്ക് ഏകദേശം 420 സര്‍വീസുകളാണ് നടത്തുന്നത്.

കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസുണ്ടാകും. കൂടാതെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ജൂണില്‍ വിമാന സര്‍വീസ് നടത്തും.


പ്രതീകാത്മക ചിത്രം
കുവൈത്തില്‍ തൊഴില്‍ ചട്ടങ്ങളില്‍ വന്‍മാറ്റം; തൊഴിലുടമകളുടെ അനാസ്ഥയില്‍ തൊഴിലാളിക്ക് സംരക്ഷണം

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏകദേശം അഞ്ച് ലക്ഷം ടിക്കറ്റുകള്‍ റദ്ദാക്കിയതായും ഇതില്‍ 55 ശതമാനം തുക ഇതുവരെ യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കിയതായും കമ്പനി അറിയിച്ചു. ശേഷിക്കുന്ന 45 ശതമാനം തുകയും അടുത്ത ഘട്ടത്തില്‍ റീഫണ്ട് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാന ഇന്ധനവിലയില്‍ 120 ശതമാനത്തിലധികം വര്‍ധനയും ഇന്‍ഷുറന്‍സ് ചെലവുകളും ടിക്കറ്റ് നിരക്കുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പ്രതിസന്ധിക്കാലത്ത് റീഫണ്ട് അപേക്ഷകള്‍, റിസര്‍വേഷന്‍ മാറ്റങ്ങള്‍, കസ്റ്റമര്‍ സര്‍വീസ് ആവശ്യങ്ങള്‍ എന്നിവയില്‍ വലിയ സമ്മര്‍ദ്ദമുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.

Summary

Kuwait Airways is significantly expanding its operations in June

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com