കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വർധനവ് വരുത്തി കുവൈത്ത്. റെസിഡൻസി കാർഡ് പുതുക്കാനും പുതിയ വിസക്കുമായി ഇനി മുതൽ 100 ദിനാർ ആരോഗ്യ ഇൻഷുറൻസ് ഫീസ് ആയി നൽകണം. പുതിയ നിയമം ഡിസംബർ 23 മുതൽ നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
50 ദിനാർ ആയിരുന്നു മുൻപ് ഇൻഷുറൻസ് ഫീസ് ആയി ഈടാക്കിയിരുന്നത്. ഇതാണ് ഇരട്ടിയായി വർധിപ്പിച്ചത്. സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ വിദേശ നിക്ഷേപകർ എന്നിവർക്കും പുതിയ നിയമം ബാധകമാണ്. ഡിപെൻഡന്റ് വിസയിൽ താമസിക്കുന്ന ഓരോ വ്യക്തിയും പ്രതിവർഷം 100 ദിനാർ ഇൻഷുറൻസ് ഫീസ് അടക്കണം.
ഈ വർഷം നവംബറിൽ സർക്കാർ റെസിഡൻസി, വിസ ഫീസ് തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആണ് ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.
പുതിയ ഇഖാമ അനുവദിക്കുന്നതിനും, പഴയത് പുതുക്കാനും ഇനി മുതൽ ഇൻഷുറൻസ് ഫീസ് അടച്ചാൽ മാത്രമേ സാധിക്കുകയുള്ളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates