ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കുവൈത്ത്

ഗാർഹിക മേഖലയിൽ ജോലി ചെയ്ത് വന്നിരുന്ന ഇന്ത്യയിൽ നിന്നുള്ള പുരഷന്മാരുടെ എണ്ണം കഴിഞ്ഞ വർഷം 248,000 ആയിരുന്നു. ഈ വർഷം അത് 213,000 ആയി കുറഞ്ഞു.ഗാർഹിക തൊഴിലാളികളിൽ 17.9 ശ​ത​മാ​നം ശ്രീ​ല​ങ്ക​ക്കാ​രും, ഫി​ലി​പ്പീ​ൻ പൗരന്മാരുമാണ് കു​​വൈ​​ത്തിൽ ഉള്ളത്.
Kuwait CITY
Kuwait reports decline in number of domestic workers from India@nohaa_talal
Updated on
1 min read

കു​​വൈ​​ത്ത് സിറ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണത്തിൽ കുറവ് വന്നതായി കുവൈത്ത് അധികൃതർ. മുൻ വർഷത്തെ അപേക്ഷിച്ച് 44,000 പേരുടെ കുറവ് വന്നതായി കണക്കുകൾ പറയുന്നു. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നയം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ.

Kuwait CITY
ഇനി കുവൈത്ത് വിസ വളരെ വേഗം ലഭിക്കും; ഇ-വിസ സംവിധാനത്തിലൂടെ ഇങ്ങനെ അപേക്ഷിച്ചാൽ മതി

നിലവിൽ 7.45 ല​ക്ഷം പേ​ർ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​​വൈ​​ത്തിലുള്ളത്. ഇതിൽ 4.15 ല​ക്ഷം സ്ത്രീ​ക​ളും 3.30 ല​ക്ഷം പു​രു​ഷ​ന്മാ​രു​മാ​ണ്. ഇതിൽ 42.2 ശ​ത​മാ​ന​വും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഗാർഹിക മേഖലയിൽ ജോലി ചെയ്ത് വന്നിരുന്ന ഇന്ത്യയിൽ നിന്നുള്ള പുരഷന്മാരുടെ എണ്ണം കഴിഞ്ഞ വർഷം 248,000 ആയിരുന്നു. ഈ വർഷം അത് 213,000 ആയി കുറഞ്ഞു.ഗാർഹിക തൊഴിലാളികളിൽ 17.9 ശ​ത​മാ​നം ശ്രീ​ല​ങ്ക​ക്കാ​രും, ഫി​ലി​പ്പീ​ൻ പൗരന്മാരുമാണ് കു​​വൈ​​ത്തിൽ ഉള്ളത്. അതെ സമയം,നേപ്പാൾ,മാലി എന്നി രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

Kuwait CITY
എ​ക്സ്ചേ​ഞ്ചുകൾ വഴി പണമയക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അല്ലെങ്കിൽ പണി കിട്ടുമെന്ന് കുവൈത്ത് അധികൃതർ

തൊഴിൽ നിയമങ്ങൾ കർശനമാക്കിയതോടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചിട്ടുണ്ട്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പുറത്ത് വിട്ട് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ വർഷം 20,898 വ​ർ​ക്ക് പെ​ർ​മി​റ്റ് സംബന്ധിച്ചുള്ള പ​രാ​തി​ക​ൾ ലഭിച്ചു. മറ്റു കേസുകളുമായി ബന്ധപ്പെട്ട് 21,000 പേർക്ക് പിരിച്ചു വിടാൻ നോട്ടീസ് നൽകിയതായും കണക്കുകൾ പറയുന്നു.

Summary

GULF NEWS: Kuwait reports decline in number of domestic workers from India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com