Kuwait,Visit Visa
Kuwait warns visit visa holders to exit the country before visa expiry to avoid fines and legal issues.kuwaitvisa.moi.gov.kw/

സന്ദർശക വിസയിൽ എത്തുന്നവർ കാലവധി കഴിയുന്ന ദിവസം മടങ്ങണം, ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്ന് കുവൈത്ത്

വിസ കാലവധി കഴിഞ്ഞ് അധികമായി ഒരു ദിവസം പോലും താമസിക്കാനാവില്ല. അങ്ങനെ താമസിക്കുന്നത് നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും.
Published on

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിൽ എത്തുന്നവർ വിസയുടെ കാലാവധിയും നിയമങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait,Visit Visa
'പ്രണയത്തട്ടിപ്പ്': സോഷ്യൽ മീഡിയ വഴി സ്ത്രീയെ കബളിപ്പിച്ചയാൾ 194,000 ദിർഹം നൽകണമെന്ന് അബുദാബി കോടതി

സന്ദർശക വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ 30 ദിവസം താമസിക്കാൻ അനുമതിയുണ്ടാകും. വിസ കാലവധിക്ക് ഒരു മാസം മുതൽ മൂന്ന് മാസം വരെ ( 30 ദിവസം മുതൽ 90 ദിവസം വരെ) കാറ്റഗറി അനുസരിച്ച് സാധുതയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

വിസ കാലവധി കഴിഞ്ഞ് അധികമായി ഒരു ദിവസം പോലും താമസിക്കാനാവില്ലെന്നും അങ്ങനെ താമസിക്കുന്നത് നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും.

കാലവധി കഴിഞ്ഞ് താമസിക്കുന്ന ഓരോ ദിവസവും 10 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കും. 2,000 കുവൈത്ത് ദിനാർ ആണ് പരമാവധി പിഴ എന്നുംഎന്നും അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Kuwait,Visit Visa
'കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടു, ആരായാലും ഈ അവസ്ഥയില്‍ തകര്‍ന്നു പോകില്ലേ?നാട്ടിലേയ്ക്ക് കയറ്റിവിടുന്ന മൃതദേഹങ്ങളുടെ അവസ്ഥ'-ഹൃദയം തൊടുന്ന കുറിപ്പ്

അതേസമയം ദീർഘകാലം അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യം വിടുന്നതിന് മുമ്പ് പിഴ അടയ്ക്കൽ, നാടുകടത്തൽ, പ്രവേശന വിലക്ക് എന്നിവ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സന്ദർശക വിസയിൽ രാജ്യത്ത് വരുന്നവർ ജോലി ചെയ്യാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബ, ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ, മൾട്ടിപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ മിക്ക സന്ദർശക വിസ വിഭാഗങ്ങൾക്കും ബാധകമാണ്.

Kuwait,Visit Visa
സ്കൂളുകളിൽ മൊബൈൽ ഫോൺ, നിയമം തെറ്റിച്ചാൽ ഫോൺ കണ്ടുകെട്ടും ഒരു മാസം മുതൽ ഒരുവർഷം വരെ തിരികെ നൽകില്ല; നിരോധന നിയമം കർശനമാക്കി യുഎഇ

കുടുംബ സന്ദർശക വിസയ്ക്കോ ടൂറിസ്റ്റ് വിസയ്ക്കോ തുടങ്ങി സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാതെ സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. ഈ വിസയിൽ വരുന്നവർക്ക് ഒരു തവണ മാത്രമേ ആ വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.

Summary

Gulf News: Kuwait has cautioned visit visa holders to exit the country before their visa expires, warning that overstaying will result in fines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com