മസ്കത്ത്: ഒമാനിലെ പ്രകൃതിസംരക്ഷിത മേഖലയിൽ കയറി മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇയാള്‍ വേട്ടയാടിയ അറേബ്യൻ മാനിന്റെ ജഡവും നിരവധി തോക്കുകളും പിടിച്ചെടുത്തു. റോയൽ ഒമാൻ പൊലീസും പരിസ്ഥിതി അതോറിറ്റി അധികൃതരും ചേർന്നാണ് പ്രതിയോയെ പിടികൂടിയത്.
രാജ്യത്തെ സംരക്ഷിത മേഖലകളിൽ അനധികൃതമായി ആളുകൾ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട വിവരം നേരത്തെ തന്നെ അധികൃതർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് ഒമാൻ പൊലീസും പരിസ്ഥിതി അതോറിറ്റിയും നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം കാടിനുള്ളിൽ നടത്തിയ തിരച്ചിലിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.
പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വനമേഖലയിലോ സംരക്ഷിത മേഖലയിലോ നടക്കുന്ന ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൽ ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കണമെന്ന് ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.
രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും തുടർന്നും പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates