പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകിയാൽ പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് മു​നി​സി​പ്പാ​ലി​റ്റി

വാ​ഹ​നം ക​ഴു​കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ജനങ്ങൾ തയ്യാറാകണമെന്നും മു​നി​സി​പ്പാ​ലി​റ്റി അഭ്യർത്ഥിച്ചു.
Oman visa
Muscat Municipality Urges Residents to Avoid Street Car Washing Muscat Municipality
Updated on
1 min read

മസ്കത്ത്: റോ​ഡ​രി​കി​ൽ വെച്ച് വാഹനങ്ങൾ ക​ഴു​കരുതെന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. വാഹനങ്ങൾ ക​ഴു​കു​ന്ന​തു​മൂ​ലം സ്ഥലത്ത് വെ​ള്ളം കെട്ടി കിടക്കുകയും ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മാ​കുകയും ചെയ്യും. പിന്നീട് ഈ വെള്ളത്തിലൂടെ പകർച്ചവ്യാധികൾ ഉണ്ടായേക്കാമെന്നും അധികൃതർ പറയുന്നു.

Oman visa
പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; പ്രതികളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ് (വിഡിയോ )

വീ​ടു​ക​ൾ​ക്ക് മു​ന്നി​ലും റോഡിന്റെ സൈഡിലും വാഹനങ്ങൾ ക​ഴു​കു​ന്ന​ത് നി​ർ​ത്ത​ണം. ഈ പ്രവർത്തിയിലൂടെ പാ​രി​സ്ഥി​തി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉണ്ടാക്കുമെന്നും,നഗരത്തിന്റെ സൗന്ദര്യം നശിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാ​ഹ​നം ക​ഴു​കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ജനങ്ങൾ തയ്യാറാകണമെന്നും മു​നി​സി​പ്പാ​ലി​റ്റി അഭ്യർത്ഥിച്ചു.

Oman visa
നഴ്‌സുമാരിൽ പകുതിയിലേറെ സ്വദേശികൾ; പ്രവാസികൾക്ക് ഒമാനിൽ അവസരങ്ങൾ കുറയുന്നു

പ​രി​സ്ഥി​തി​യും പൊ​തു​ജ​നാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജനങ്ങൾ സഹകരിക്കണം. പൊതു ഇടങ്ങളിൽ വാഹനം കഴുകിയാൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Summary

Gulf news: Muscat Municipality Warns Against Street Car Washing, Urges Use of Designated Facilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com