മസ്കത്ത്: ഒമാനിൽ പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ അസോസിയേഷൻ രൂപികരിച്ചു. 'അസോസിയേഷൻ ഓഫ് എക്സ്പാട്രീയേറ്റ് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസ്' എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്ത് നിലനിൽക്കുന്ന സിവിൽ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രത്യേക സമിതി രൂപീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അധികാരികൾക്ക് മുന്നിൽ ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ പ്രതിനിധീകരിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുക, രാജ്യത്തിനകത്തും പുറത്തും ഉള്ള സർക്കാർ സ്ഥാപനങ്ങളുമായി റിക്രൂട്ട്മെന്റ് നയങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഓഫീസിന്റെ ചുമതല.
ലൈസൻസില്ലാത്ത റിക്രൂട്ടന്മാരെ കണ്ടെത്തുന്നതിനും തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനും പുതിയ സംവിധാനത്തിലൂടെ വളരെ വേഗം സാധിക്കും എന്നാണ് വിലയിരുത്തൽ.
സർക്കാർ മാനദണ്ഡപ്രകാരം യോഗ്യരായ തൊഴിലാളികളെ രാജ്യത്തേക്ക് വരാൻ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുക, പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിവിധ എംബസികളുമായി ഇടപെടുക എന്നിവയാണ് അസോസിയേഷന്റെ മറ്റ് പ്രവർത്തനങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates