RTA fines
RTA AI Crackdown, 4.28 Lakh Cases Flagged in Dubai @rta_dubai

എ ഐ പണി തുടങ്ങി, 4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി ദുബൈ പൊലീസ്

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, അ​മി​ത​വേ​ഗത്തിൽ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ​യാ​ണ് പൊലീസ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
Published on

ദു​ബൈ: ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ദു​ബൈ​യി​ൽ ​4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി പൊലീസ്. ആ​ഡം​ബ​ര കാ​റു​ക​ൾ, ടാ​ക്സി മേ​ഖ​ല​ക​ളിൽ നിന്നുള്ള നി​യ​മ​ലം​ഘ​നങ്ങളും ഇതിൽ ഉൾപ്പെടും. എ ഐ ഉ​പ​യോ​ഗി​ച്ചു​ള്ള സ്മാ​ർ​ട്ട് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സഹായത്തോടെയാണ് ഇത്രയുമധികം നിയമലംഘനങ്ങൾ കണ്ടെതിയതെന്ന് ദു​ബൈ പൊലീസ് വ്യക്തമാക്കി.

RTA fines
കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ ദുബൈ പൊലീസ് മാമന്മാർ നോ പറയില്ല!, മൂന്ന് വയസ്സുകാരിക്കു പെരുത്ത് സന്തോഷം

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, അ​മി​ത​വേ​ഗത്തിൽ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ​യാ​ണ് പൊലീസ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. എ ഐ നീരീക്ഷണ സംവിധാനത്തിലൂടെ അതിവേഗം നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത് എന്ന് അധികൃതർ അറിയിച്ചു.

RTA fines
പിഴത്തുകയിൽ 50% ഇളവ്; തട്ടിപ്പിൽ വീഴരുതെന്ന് ദുബൈ ആർ ടി എ

ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും റോഡുകളിൽ നീരീക്ഷണം നടത്തുന്നുണ്ട്. സ്മാർട്ട് മോണിറ്ററിംഗ് സെന്റർ ഡാറ്റ തുടർച്ചയായി വിശകലനം ചെയ്ത് നിയമലംഘനങ്ങൾ കണ്ടെത്താൻ വളരെയെളുപ്പം സാധിക്കും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വർധിപ്പിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കാനും നിയമ ലംഘനങ്ങൾ കുറയ്ക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്ന് ആർ‌ ടി എ വ്യക്തമാക്കി.

Summary

Gulf news: RTA Tightens AI Surveillance, 4.28 Lakh Monitoring Cases, Nearly 30,000 Violations Flagged in Seven Months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com