മക്ക: ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അധികൃതർ. പ്രധാനമായും ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട വ്യക്തികൾ, ഡയാലിസിസ് രോഗികൾ എന്നിവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അപേക്ഷ നൽകിയ നിരവധിപ്പേർക്ക് അവസരം നഷ്ടമാകും.
പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവർ, കിമോയ്ക്ക് വിധേയരാകുന്ന കാൻസർ രോഗികൾ, ടി.ബി രോഗമുള്ളവർ എന്നിവർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ നൽകുന്നരുടെ മെഡിക്കൽ പരിശോധന കൃത്യമായി നടത്തണമെന്ന് രാജ്യങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് സൗദി അറേബ്യയിലേക്ക് എത്തുന്നവരുടെ പ്രവേശനം നിഷേധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട കർമ്മങ്ങൾ പൂർത്തിയാക്കാൻ ഏറെ കായികാധ്വാനം ആവശ്യമാണ്. അസുഖബാധിതരായ പ്രായമേറിയ ആളുകൾ ഹജ്ജ് കർമ്മത്തിനായി എത്തുന്നത് വർധിച്ചിട്ടുണ്ട്. ഇവരുടെ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം നടപ്പിലാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം അടുത്ത വർഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂൾ സൗദി പുറത്തിറക്കി. ഏപ്രിൽ 18ന് ആണ് ആദ്യ വിമാനം സൗദിയിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates