19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി

നിയമങ്ങൾ ലംഘിക്കുന്നവർക്ക് പുറമേ, അവരെ സഹായിക്കുന്നവരും നിയമ നടപടികൾക്ക് വിധേയരാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Saudi Arabia enforcement drive against illegal residents with thousands arrested and deported
Saudi Arabia intensifies crackdown on illegal residents, arresting over 19,000 and deporting 14,893. representative purpose only Gemini AI
Updated on
1 min read

റിയാദ്:തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് നിരവധി പേരെ ഒരാഴ്ചയ്ക്കുള്ളിൽ സൗദിയിൽ അറസ്റ്റ് ചെയ്തു. തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള സംയുക്ത സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്.

ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള ഒരാഴ്ച കാലയളവിനുള്ളിൽ ,സൗദി അറേബ്യയിലെ ഉദ്യോഗസ്ഥർ 19,101 പേരെയാണ് ഈ നിയമലംഘനങ്ങളുടെ പേരിൽ പിടികൂടിയത്.

Saudi Arabia enforcement drive against illegal residents with thousands arrested and deported
വെള്ളിക്കട്ടികൾ വാങ്ങാൻ ആഗ്രഹമുണ്ടോ? 100 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ബാറുകൾ എമിറേറ്റ്സ് എൻബിഡിയിൽ നിന്നും വാങ്ങാം

താമസ നിയമങ്ങൾ ലംഘിച്ചതിന് 12,153 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2,845 പേരെയും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് 4,103 പേരെയുമാണ് പിടികൂടിയത്.

അതേസമയം, നിയമവിരുദ്ധമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,663 പേർ പിടിക്കപ്പെട്ടു.ഇവരിൽ 54 ശതമാനം യെമനികളും 45 ശതമാനം എത്യോപ്യക്കാരും ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചതിന് 31 പേരെ പിടികൂടി.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പുറമേ, അവരെ സഹായിക്കുന്നവരും ഉത്തരവാദികളാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. "താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകൽ, അഭയം നൽകൽ, ജോലി നൽകൽ, വിവരം മറച്ചുവെക്കൽ" എന്നീ നടപടികൾ ചെയത് സംഭവത്തിൽ 28 പേർ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Saudi Arabia enforcement drive against illegal residents with thousands arrested and deported
യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം

നിയമലംഘകരായ നിരവധി താമസക്കാർക്കെതിരെ വിവിധ രൂപങ്ങളിൽ നടപടികൾ സ്വീകരിച്ചു. 14,893 നിയമലംഘകരെ നാടുകടത്തി . മറ്റുള്ളവരെ യാത്രക്രമീകരണങ്ങൾ പൂർത്തിയാക്കാനും യാത്രാ രേഖകൾ ലഭിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് റഫർ ചെയ്തു

സൗദി അറേബ്യയിൽ, അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കുകയോ, അവരെ അതിനുള്ളിൽ കൊണ്ടുപോകുകയോ, അവർക്ക് അഭയം നൽകുകയോ, ഏതെങ്കിലും രൂപത്തിലുള്ള സഹായമോ സേവനമോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.കൂടാതെ, ഗതാഗത മാർഗ്ഗങ്ങളും അഭയത്തിനായി ഉപയോഗിക്കുന്ന താമസ സ്ഥലവും കണ്ടുകെട്ടും.

ഈ കുറ്റകൃത്യം ചെയ്യുന്നവർ ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനം നടത്തുന്നവരായി കണക്കാക്കും. ഇവരെ അറസ്റ്റ് ചെയ്യേണ്ട ഒരു പ്രധാന കുറ്റകൃത്യമായാണ് പരിഗണിക്കുന്നതെന്ന്, സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Summary

Gulf News: Saudi Arabia intensifies action against illegal residents, arresting over 19,000 people and deporting 14,893 in a major crackdown.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com