ടൂറിസം രംഗത്തും സ്വദേശിവത്കരണം; പ്രവാസികളിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടം; സൗദിയുടെ പ്ലാൻ ഇങ്ങനെ

വിവിധ ഘട്ടങ്ങൾ ആയി ആണ് സൗദിവത്കരണത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അടുത്ത വർഷം പകുതിയോടെ സ്വദേശി വത്കരണം നടപടികൾ സർക്കാർ ആരംഭിക്കും.
Saudi Arabia Tourism
Saudi Arabia Introduces New Tourism Rules to Boost Local Employmentspa/x
Updated on
1 min read

റിയാദ്: ടൂറിസം മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. 2028 ആകുമ്പോൾ ഈ മേഖലയിൽ 50% സ്വദേശികളെ നിയമിക്കാനാണ് സർക്കാർ പദ്ധതി. ഇതിനായുള്ള നയങ്ങൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. ഇതേ മേഖലയിൽ തൊഴിൽ ചെയ്ത് വരുന്ന നിരവധി പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടി ആകും.

Saudi Arabia Tourism
അഴിമതി വിരുദ്ധ നടപടി, സൗദി അറേബ്യയിൽ 134 സർക്കാർ ജീവനക്കാർ അറസ്റ്റിലായി

വിവിധ ഘട്ടങ്ങൾ ആയി ആണ് സൗദിവത്കരണത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അടുത്ത വർഷം പകുതിയോടെ സ്വദേശി വത്കരണം നടപടികൾ സർക്കാർ ആരംഭിക്കും. 40 ശതമാനം സ്വദേശികളെ ആകും നിയമിക്കുക. 2027,2028 ജനുവരി മാസത്തിൽ ആകും മൂന്നും നാലും ഘട്ടങ്ങൾ നടപ്പിലാക്കുക.

Saudi Arabia Tourism
സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയത് 12,800 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ

രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

സ്വദേശികളുടെ അവസരം വർധിപ്പിക്കുക, സേവന ഗുണനിലവാരം കൂട്ടുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെ ജോലി സമയത്ത് സൗദി റിസപ്‌ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

Summary

Gulf news: Saudi Arabia Introduces New Tourism Rules to Boost Local Employment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com