ആശുപത്രിയിൽ വെച്ച് അനധികൃത താമസക്കാരൻ മരിച്ച സംഭവം; ബില്ലുകൾ സർക്കാർ അടയ്ക്കണമെന്ന് സൗദി കോടതി

അടിയന്തര ചികിത്സ ആവശ്യമായ മെഡിക്കൽ കേസുകൾ യാതൊരു വിവേചനമില്ലാതെ ഹോസ്പിറ്റലുകൾ പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
dead body
Saudi court orders government to pay after illegal resident dies in hospital file
Updated on
1 min read

റിയാദ്: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്നയാൾ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് സൗദി കോടതി. ഇയാളുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമായ മെഡിക്കൽ കേസുകൾ യാതൊരു വിവേചനമില്ലാതെ ഹോസ്പിറ്റലുകൾ പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

dead body
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

സംഭവം ഇങ്ങനെ,അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന ഒരു വ്യക്തിയെ ഗുരുതരമായ അസുഖങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയ ശേഷം സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ജീവനക്കാർ തീരുമാനിച്ചു. എന്നാൽ ചികിത്സക്കിടെ ഇയാൾ മരണപ്പെടുക ആയിരുന്നു. തുടർന്ന് സർക്കാർ സംവിധാനങ്ങളെ വിവരം അറിയിക്കുകയും ഹോസ്പിറ്റലിൽ ഉണ്ടായ ചെലവും,ബോഡി ഏറ്റെടുക്കണമെന്ന ആവശ്യവും സ്വകാര്യാ ആശുപത്രി അധികൃതർ മുന്നോട്ട് വെച്ചു.

dead body
ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

എന്നാൽ മരിച്ച വ്യക്തി നിയമപരമായി രാജ്യത്ത് താമസിച്ചിരുന്ന ആളല്ലെന്നും അതിനാൽ പണം അടയ്ക്കാനോ,ബോഡി ഏറ്റെടുക്കാനോ കഴിയില്ലെന്നും സർക്കാർ അറിയിച്ചു.

ഇതിനെതിരെ ഹോസ്പിറ്റൽ അധികൃതർ കോടതിയെ സമീപിച്ചു. മെഡിക്കൽ നടപടിക്രമങ്ങളുടെ റിപ്പോർട്ട് അടക്കം പരിശോധിച്ച കോടതി വിഷയത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയും ബിൽ തുക നൽകാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും സൗദി കോടതി ഉത്തരവിടുകയായിരുന്നു.

Summary

Gulf news: Saudi Court Orders Government to Pay Medical Bills After Undocumented Patient Dies in Private Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com