രണ്ട് പതിറ്റാണ്ടിന് ശേഷം നിത്യതയിലേക്ക്, സൗദിയിലെ 'ഉറങ്ങുന്ന' രാജകുമാര്‍ അന്തരിച്ചു

ഉറങ്ങുന്ന രാജകുമാരന്‍ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍.
Prince Khaled bin Talal
Sleeping Prince Khaled bin TalalSocial Media
Updated on
1 min read

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആണ് മരിച്ചത്. ഇരുപതു വര്‍ഷമായി റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് ആന്ത്യം. ഉറങ്ങുന്ന രാജകുമാരന്‍ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍.

Prince Khaled bin Talal
മ​ത്സ്യ​ബ​ന്ധ​ന ബോട്ടിൽ ലഹരി മരുന്ന് കടത്താൻ ശ്രമം;പരാജയപ്പെടുത്തി ഒമാൻ പൊലീസ്

ശതകോടീശ്വരനായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍. 2005 ല്‍ ലണ്ടനില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലായിരുന്നു അല്‍വലീദിന് പരുക്കേറ്റത്. ബ്രിട്ടനിലെ സൈനിക കോളേജിലെ പഠനത്തിനിടെ ആയിരുന്നു അപകടം. തുടര്‍ന്ന് കോമ അവസ്ഥയില്‍ തുടര്‍ന്ന അല്‍വലീദിനെ റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ സാങ്കേതിത സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അല്‍വലീദ് രാജകുമാരന്റെ സംസ്‌കാരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും. സംസ്‌കാര പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

Prince Khaled bin Talal
പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ തീകൊളുത്തിയ സംഭവം; അന്വേഷണം ആരംഭിച്ചതായി ഷാർജ പൊലീസ്

അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തു എന്ന നിലയില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ തന്റെ ജന്മദിനത്തില്‍ അല്‍വലീദ് രാജകുമാരന് ബോധം തിരിച്ചുകിട്ടിയെന്നായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളും മറ്റും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Summary

Saudi's 'Sleeping Prince' Alwaleed bin Khalid bin Talal bin Abdulaziz Al Saud passes away after nearly 20 years in coma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com